മുണ്ടക്കയം: മാടപ്പാറ ജിഷ പുഷ്പന്റെ മറന്നു വെച്ച അറുപത്തോരായി രം രൂപയാണ് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അമരാവതി വെ ട്ടികിഴക്കേതില്‍ ജോബിന്‍ എബ്രഹാമിന്റെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ജിഷയുടെ ഭര്‍ ത്താവ് കെ എസ് ഇ ബി ജീവനക്കാരനായ പുഷ്പന്‍ പൊന്‍കുന്നം എംപ്ലോ യിസ് സൊസൈറ്റിയില്‍ നിന്നും വീട് വെയ്ക്കുന്നതിനായി എടുത്ത തുക നി ര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന വഴി ജോബിയുടെ കടയില്‍ മറന്നുവെക്കുകയായിരുന്നു.

ഇവര്‍ സാധനം മേടിച്ചു മടങ്ങിയതോടെ മറന്നുവെച്ച ബാഗ് ശ്രദ്ധയില്‍പ്പെട്ട ജോബി ബാ ഗില്‍ പണമാണെന്നറിഞ്ഞതോടെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.എ എസ് ഐ മാത്യു പി ജോണിന്റെ നേതൃത്വത്തില്‍ ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയ പുഞ്ചവയലി ലെ ഹോമിയോ ആശുപത്രിയുടെ ചീട്ടില്‍ നിന്നും ആശുപത്രിയില്‍ വിളിച്ച് ചീട്ട് നമ്പര്‍ നല്‍കി ആളുടെ നമ്പര്‍ എടുത്തു വിളിക്കുകയായിരുന്നു ആ സമയം പേഴ്സ് നഷ്ടപ്പെട്ടത് തിരക്കി മുണ്ടക്കയത്തേക്ക് വരികയായിരുന്ന പുഷ്പനും ഭാര്യയും സ്റ്റേഷനില്‍ എത്തി ജോബിയില്‍ നിന്നും പണം കൈപ്പറ്റുകയായിരുന്നു.

രണ്ട് വര്‍ഷമായി ജോബിയുടെ ഭാര്യ അസുഖബാധിതയായി കിടപ്പിലാണ് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയതില്‍ നിരവധി ആളുകളാണ് ജോബിയെ അഭിനന്ദനം അറിയിക്കുന്നത്.എസ് ഐ സി റ്റി സഞ്ജയുടെ നേതൃത്വത്തില്‍ പോലീസുകാരും ജോബിയെ അഭിനന്ദിച്ചു.