സഹപാഠിക്ക് വീടൊരുക്കി ചേർപ്പുങ്കൽ ഹോളീക്രോസ് എച്ച് എസ് എസ് സൃഷ്ടിച്ചത് കൗമാരത്തിൻറെ നല്ല മാതൃക. പോക്കറ്റ് മണി മിച്ചം പിടിച്ചും മാതാപിതാക്കളോട് ചോ ദിച്ചു വാങ്ങിയും ക്ളാസ്മുറികളിലെ നാണയക്കുടുക്കകൾ നിറച്ചപ്പോൾ ആറു മാസം മുമ്പ് തുടങ്ങി വച്ച ‘ചങ്കിനൊരു വീട്, ചന്തമുള്ള കൂട് ‘ ഭവനപദ്ധതി യാഥാർഥ്യമായി. ജ ന്മദിനാഘോഷങ്ങൾ വരെ ഒഴിവാക്കിയായിരുന്നു കുട്ടികളുടെ സഹായപ്രവാഹം. തിങ്ക ളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്കൂൾ മാനേജർ റവ. ഫാ. ജോസ് അഞ്ചേരിൽ താ ക്കോൽ കൈമാറ്റം നിർവ്വഹിച്ചു.
പഞ്ചാ. മെമ്പർമാരായ മിനി മാത്യു കീക്കോലിൽ, ജോസ്മോൻ മുണ്ടക്കൽ, പി.റ്റി.എ പ്ര സിഡൻറ് ജോർജുകുട്ടി കാവുകാട്ട് , പ്രിൻസിപ്പൽ റജി മാത്യു, ഹെഡ്മാസ്റ്റർ സന്തോഷ് അഗസ്റ്റിൻ, കെ.എം തോമസ് തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ പരിധിയിൽ കവി ഞ്ഞു പണം വന്നു ചേരുന്നത് അവർക്ക് വഴിതെറ്റാനുള്ള എളുപ്പമാർഗമാണെന്നും അങ്ങ നെയുള്ള പണം ഇതു പോലുള്ള സാമൂഹികസേവന വഴിയിലേക്ക് തിരിച്ചു വിട്ടാൽ വി ദ്യാർഥികളിൽ ആത്മാഭിമാനവും സേവനമനോഭാവവും വളരുമെന്നും സ്കൂൾ അധികൃ തർ അഭിപ്രായപ്പെട്ടു..