കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ അസാധാരണമാവിധം നാട്ടിലാകെ വെള്ളമുയ ർന്നതിൻ്റെ കാരണമനേഷിച്ച് ഇറങ്ങിയ യുവാക്കളുടെ കണ്ണിൽ ആനിത്തോട്ടം  പാലത്തി ൽ തങ്ങി നിൽക്കുന്ന മരക്കമ്പുകളും മാലിന്യവും ശ്രദ്ധയിൽപെട്ടത്. സമീപത്തെ പറമ്പി ലെ മരം മുറിച്ചതിൻ്റെ അവശിഷ്ടം മുതൽ അറവ് മാലിന്യങ്ങൾ വരെ പാലത്തിൽ കെട്ടി ക്കിടക്കുന്നു.
വെള്ളം പൊങ്ങിയതിന് കാരണം ഈ മാലിന്യങ്ങളാണന്ന് അവർ മനസിലാക്കിയതോടെ
പിന്നെ ആമാന്തിച്ചു നിന്നില്ല. തോട്ടിലിറങ്ങി വേസ്റ്റുകൾ മുഴുവനായി എടുത്തു മാറ്റി. ഉ പയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, ചെരുപ്പകൾ, വസ്ത്രങ്ങൾ, നാപ്പ് കിനുകൾ, അ റവ്  മാലിന്യങ്ങൾ എന്നിവ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ഇവർ നീ ക്കിയത്. ഇതോടെ പുഴയുടെ സുഗമമായി ഒഴുക്കിന് വഴിയൊരുങ്ങി. ആനിത്തോട്ടം നി വാസികളായ ഷിബുവും, പ്രസാദും, അൻസറും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങ ൾ നടത്തിയത്.