കാഞ്ഞിരപ്പളളി: ദില്ലി കൂട്ടകുരുതിക്കെതിരെ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പളളി മേഖലുടെ നേതൃത്വത്തില്‍  പ്രതിഷേധ സംഗമം കാഞ്ഞിരപ്പളളി പേട്ടക വലയില്‍ നടത്തി.അല്‍ഹാഫിള് നിസാര്‍ നജ്മിയുടെ അധ്യക്ഷതയില്‍  സെന്‍ട്രല്‍ ജമാഅ ത്ത് ചീഫ് ഇമാം അല്‍ഹാഫിള്  ഇജാസുല്‍കൗസരി ഉദ്ഘാടനം ചെയ്തു.

സംസ്ഥനാസമിതിയംഗം  വി.എച്.അലിയാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. നാസ്സിറു ദ്ദീന്‍ ബാഖവി, ഇ.എ.അബ്ദുല്‍നാസ്സര്‍ മൗലവി , പി.എം.അബ്ദുല്‍സലാം, പി.എച്.ഷാ ജഹാന്‍,സാദിക് മൗലവി , അബ്ദുല്‍ അലീം മൗലവി എന്നിവര്‍ പങ്കെടുത്തു.