കാഞ്ഞിരപ്പള്ളി:സെൻട്രൽ ജമാ അത്തിന്റെ നേതൃത്വത്തിലാണ് നിർധനരായ ആളുകൾ ക്കായി ഷെയർ ബോക് സൊരുക്കി സഹായഹസ്തമേകുന്നത്. പഠനസാമഗ്രികൾ ഇല്ല എന്നതിന്റെ പേരിൽ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിലെ കുട്ടികൾക്ക് ഇനി പഠനം ഉപേക്ഷിക്കേണ്ടി വരില്ല. ജമാഅത്തിന്റെ കീഴിലെ നിർധനരായ വിദ്യാർ ത്ഥികളെ സഹായിക്കാനൊരുങ്ങുകയാണ് സെൻട്രൽ ജമാ അത്ത്. ഷെയർ ബോക്സ് സ്ഥപിച്ച് പ0നാവശ്യത്തിനാവശ്യമായ ബുക്കുകളും ടിഫിൻ ബോക്സുകളും ബാഗുകളും കുടകളും ശേഖരി ക്കാനുള്ള ശ്രമത്തിന് ജമാഅത്ത് തുടക്കം കുറിച്ച് കഴിഞ്ഞു.പള്ളി കമ്മറ്റി ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കപ്പെടു ന്ന ഉപയോഗയോഗ്യമായ പ0ന സാമഗ്രികൾ അർഹമായ വിദ്യാർത്ഥികളെ കണ്ടെത്തി നൽകുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.ഇതിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് ഇമാം അബ്ദുൾ സലാം മൗലവി നിർവ്വഹിച്ചു. പദ്ധതിയിലൂടെ നിർധനരായ അനേകർക്ക് കൈതാങ്ങാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുൾ സലാം പറഞ്ഞു.വരും ദിവസങ്ങളിൽ രോഗികളെ അടക്കം സഹായിക്കാനായി കൂടുതൽ ഷെയർ ബോ ക്സുകൾ സ്ഥാപിക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.വീട് നിർമാണ സാമ ഗ്രികൾ അടക്കം സ്വരൂപിച്ച് നിർധനരിലേക്കെത്തിക്കാനും ജമാഅത്ത് ലക്ഷ്യമിടുന്നുണ്ട്. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ നന്മയുടെ ഈ നല്ല മാതൃക പിന്തുടരാൻ മറ്റ് ദേവാലയങ്ങളും സ്വീകരിച്ചാൽ അത് അനേകർക്ക് കൈതാങ്ങായി മാറും.