കാഞ്ഞിരപ്പള്ളി: റമദാൻ വൃതാനുഷ്ഠാനങ്ങൾക്കു് തുടക്കം; തറാവീഹും, ജമാഅത്ത് നമ സ്കാരവുമില്ലാത്ത ആദ്യ റമദാൻ.റമദാൻ പൊന്നമ്പിളി മാനത്തു തെളിഞ്ഞതോടെ മുസ് ലിം സമൂഹം നോമ്പ് നുഷ്ഠാനത്തിന്  തുടക്കം കുറിച്ചിരിക്കുകയാണ്. പകലന്ത്യോളം അ ന്നപാനീയങ്ങളും, വിചാര വികാരങ്ങളും ഒഴിവാക്കി മുഴുവൻ സമയം നാഥൻ്റെ സം തൃപതിക്കായി ഇസ് ലാമിക കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന  നോമ്പിനാണ് തുടക്കമായിരിക്കുന്നത്.
എന്നാൽ ചരിത്രത്തിലാദ്യമാണ് ഇന്ത്യയിൽ തറാവീഹ് നമസ്കാരവും കൂട്ട പ്രാർത്ഥന യും  ഇല്ലാതെയുള്ള നോമ്പനുഷ്ഠാനം നടക്കുന്നത്. കോവിഡ് പശ്ചാത്തലം കണക്കിലെടു ത്ത് കഴിഞ്ഞ ഒരു മാസമായി രാജ്യത്തെ പളളികൾ അടഞ്ഞുകിടക്കുകയാണ്.റമദാനി ലെ പ്രധാന നമസ്കാരമാണ് തറാവീഹ്. 20 റക്കഅത്ത് ദൈർഘ്യമുള്ള തറാവീഹ് നമസ്കാ രങ്ങൾ ക്ക് മുൻകാലങ്ങളിൽ വിശ്വാസികളുടെ തിരക്കായിരുന്നുവെങ്കിൽ ഈ വർഷം പ ള്ളികളിലെ ആരാധന നിരോധിച്ചതോടെ വിശ്വാസ സമൂഹത്തിന് വേദനയുടെ നോമ്പായി മാറിയിരിക്കുന്നു.
പത്തു ദിനങ്ങളുടെ മൂന്നു ഘട്ടമായി തിരിച്ചിരിക്കുന്ന റമദാൻ ദിനങ്ങളിൽ ബദർ ദിനവും ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തു ൽ ഖദിർ ദിനവുമെല്ലാമെത്തുന്ന പ്ര ത്യേക ദിവസങ്ങളിലെ ആഘോഷങ്ങൾ ഒരുക്കുന്ന വിശ്വാസ സമൂഹത്തിനു ഇക്കുറി ഇ തൊന്നും അനുവദനീയമല്ല.റമദാനിൽ പള്ളികളിൽ നോമ്പിൻ്റെ ക്ഷീണമകറ്റാൻ ഉലുവാ കഞ്ഞി പ്രത്യേകമായി തയ്യാറാക്കി വിശ്വാസികൾക്കു നൽകി വന്നതും ഈ  റമദാനിൽ വീടുകളിൽ മാത്രമായി ഒതുങ്ങും പഴവർഗങ്ങളും ഭക്ഷണങ്ങളും മുഴുവൻ നോമ്പുകളി ലും മസ്ജിദ് കളിൽ നൽകി വന്നതും പഴയ കഥയായി. വ്യക്തികളും സംഘടനകളും നട ത്തിവന്ന സമൂഹ നോമ്പുതുറയും, ഇതര വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഇഫ്താർ സംഗ മങ്ങളും ഈ റമദാനിൽ ഉണ്ടാവില്ല എന്നതും വിശ്വാസികളിൽ വേദനക്കിടയാക്കുന്നു.
വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട റമദാനിൽ പരമാവധി സമയങ്ങളിലും പളളികളി ലെത്തി ഖുർ ആൻ പാരായണവും ഇഹ്ത്തി കാഫും നഷ്ടമാവുകയാണ്.
പള്ളികളിൽ ആരാധനയില്ലങ്കിലും വീടുകളിൽ കുടുംബാംഗങ്ങളോടൊത്ത് കൂട്ട നമസ്കാ രങ്ങൾ ഒരുക്കി നോമ്പിനെ അതിൻ്റെ പൂർണ്ണതയോടെ സ്വീകരിക്കാനാണ് വിശ്വാസിക ളുടെ തീരുമാനം.റമദാനിലെ വെള്ളിയാഴ്ച ദിവസത്തിനും പ്രാധാന്യം കൊടുക്കുന്ന വി ശ്വാസികൾക്ക് റമദാൻ ഒന്ന് തന്നെ ആദ്യ വെള്ളിയാഴ്ച യായി ലഭ്യമായിരിക്കുന്നു. കഴി ഞ്ഞ 5 ആഴ്ചയായി ജുമാ നമസ്കരിക്കാൻ കഴിയാത്ത വിശ്വാസികൾക്ക് ഇപ്പോൾ പള്ളി കളിലെ തറാവീഹും ഈ റമദാനിൽ നഷ്ടമാവുന്നു.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന് കീഴിലുള്ള 13 പള്ളികളും സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ തുറക്കുകയുള്ളൂവെന്നു് സെൻട്രൽ ജമാ അത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കലും സെക്രട്ടറി ഫൈസി ചെറുകരയും അറിയി ച്ചു.റമദാൻ കാലത്ത് പള്ളികളിൽ നമസ്ക്കാര മോ സമൂഹ നോമ്പുതുറയോ നോമ്പുകാ ലത്തെ തരാവീഹ് നമസ്ക്കാരവും ഉണ്ടായിരിക്കുകയില്ല. വിശ്വാസികൾ വീടുകളിലിരു ന്ന് നമസ്ക്കാരങ്ങളും ഖുറാൻ പാരായണങ്ങളും നടത്തണം., 13 പള്ളികളുടേയും പരി ധിയിൽ വരുന്ന നിർധനരായവർക്ക് നോമ്പുകാലത്ത് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതായും ഇവർ പറഞ്ഞു.