ഇന്ത്യൻ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ആയി നായിഫ് ഫൈസിയെ തിരഞ്ഞെടുത്തതായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റോബിൻ പരുമല അറിയിച്ചു.

KSU വിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ നായിഫ് നിലവിൽ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ നിർവഹിച്ചു വരികയായിരുന്നു.