കാഞ്ഞിരപ്പള്ളി: പഞ്ചായത്തിനെ നഗരസഭയാക്കുന്നതിന് പഞ്ചായത്ത് കമ്മറ്റിയിൽ തീരു മാനം. ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് പഞ്ചായത്തിനെ നഗരസഭയാക്കു വാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിന് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചത്. കോൺഗ്രസ് കേരള കോൺഗ്രസ് മുസ്ലീം ലീഗ് അംഗങ്ങളുടെ എതിർപ്പോടെയാണ് കാഞ്ഞി രപ്പള്ളി പഞ്ചായത്തിലെ നഗരസഭയാക്കാനുള്ള തീരുമാനം പഞ്ചായത്ത് ഭരണ സമിതിയെ ടുത്തത്.

19 അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിൽ 14 അംഗങ്ങൾ നഗരസഭയാക്കുന്നതിനുള്ള തീരു മാനത്തെ അംഗീകരിച്ചപ്പോൾ 5 അംഗങ്ങൾ എതിർത്തു. നാല് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസ് കേരള കോൺഗ്രസ് മുസ്ലീം ലീഗ് പ്രതിനിധികളാണ് തീരുമാന ത്തെ എതിർത്തത്. ഒറ്റയംഗങ്ങൾ വീതമുള്ള ജനപക്ഷം, ബി.ജെ.പി, എൻ.സി.പി അംഗ ങ്ങൾ തീരുമാനത്തെ അനുകൂലിച്ചു. പഞ്ചായത്ത് കമ്മറ്റിയിൽ അജണ്ടയിൽ ഉൾപ്പെടുത്തി യാണ് വിഷയം ചർച്ചെക്കെടുത്തത്. നിലവിൽ എ ഗ്രേഡ് പഞ്ചായത്തായ കാഞ്ഞിരപ്പള്ളി യെ മുൻസിപ്പാലിറ്റിയാക്കി മാറ്റുന്നതോടെ വൻ വികസന മുന്നേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.പഞ്ചായത്തിന്റെ ഭൂ വിസ്തൃതി, ജനസംഖ്യ, നികുതി നികുതിയേതര വരുമാനം എന്നി വയടക്കം പരിഗണിച്ചാണ് പഞ്ചായത്തുകളെ മുൻസിപ്പാലിറ്റിയായിട്ട് ഉയർത്തുന്നത്. നിലവിൽ 23 വാർഡുകളുള്ള പഞ്ചായത്ത് 40 ഡിവിഷനുകളായി മാറുമെന്നും വികസനം എല്ലായിടത്തും സാധ്യമാക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അറി യിച്ചു.