കാഞ്ഞിരപ്പള്ളിയെ നഗരസഭയാക്കണമെന്ന തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും മുന്‍പ് ഈ തീരുമാനത്തെ അനുകൂലിച്ചവര്‍. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് പ്രമേയം എല്‍.ഡി. എഫ് പാസ്സാക്കിയത്. എന്നാല്‍ ഈ തീരുമാനത്തെ കോണ്‍ഗ്രസ, കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പഞ്ചായത്തംഗങ്ങളുടെ എതിര്‍പ്പോടെയാണ് പാസാക്കിയത്. പ്രധാനമായും കെട്ടിട നികുതി ഉയരുമെന്നാണ് എതിര്‍ത്ത പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

എന്നാല്‍ 1990ല്‍ നഗരസഭയാക്കിയപ്പോള്‍ ഉയര്‍ത്തിയപ്പോള്‍ കൂടിയ കെട്ടിട നികുതി പിന്നീട് കുറച്ചിട്ടില്ല എന്നിരിക്കെയാണ് പ്രതിക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെ ത്തിയിരിക്കുന്നതെന്ന ഭരണസമിതിയംഗങ്ങള്‍ ചൂണ്ടികാട്ടി. തങ്ങള്‍ ഭരിക്കുമ്പോള്‍ വിക സനത്തെ പിന്നോട്ട് അടിക്കുന്നുവെന്ന് വാദിക്കുന്ന ഇവര്‍ വികസനത്തിന് എതിര് നില്‍ ക്കുകയാണെന്നും ഭരണപക്ഷം ആരോപിച്ചു. നിലവില്‍ എ ഗ്രേഡ് പഞ്ചായത്തായ കാഞ്ഞിരപ്പള്ളിയെ മുന്‍സിപ്പാലിറ്റിയാക്കി മാറ്റുന്നതോടെ വന്‍ വികസന മുന്നേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ വികസനത്തിന്റെ കാര്യത്തില്‍ പിറകോട്ടാണ് നിലവില്‍. സ്ഥലപരിമിതിയാണ് ഇതിന് പ്രധാന കാരണനായി ജനപ്രതിനിധികള്‍ പറയുന്നത്.

2014 ല്‍ അന്നത്തെ വികസന കാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ തേനംമാക്ക ല്‍ പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പഞ്ചായത്ത് ഭരണ സമിതി പാസാക്കിയിരുന്നു. ഇതിനെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് അംഗങ്ങള്‍ അനുകൂ ലിച്ചിരുന്നു.എന്നാല്‍ പിന്നീട് ഭരണ സമിതിയിലെ തന്നെ കേരള കോണ്‍ഗ്രസ് അംഗങ്ങളു ടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കിയില്ല. 1990ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1991 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.