ഇനി മുതൽ കുരുവിക്കൂട് നാട്ടുചന്ത നടക്കുന്ന എല്ലാ വ്യാഴാഴ്ചകളിലും വിളവെടുപ്പ് തീരുംവരെ 150 രൂപയുടെ നാടൻ ശർക്കരയും ഉണ്ടാവും.എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ തളിർപച്ചക്കറി ഉല്പാദക സംഘവുമായി കുരുവിക്കൂട് ഇക്കോ ഷോപ്പിൽ നടത്തുന്ന നാട്ടുചന്തയിലാണ് ഏറ്റുമാനൂർ പുന്നത്തുറയിൽ ഉല്പാദിപ്പിക്കുന്ന നാടൻ ശർ ക്കരയും ശ്രദ്ധ നേടിയത്.പുന്നത്തുറ മാതൃക റെസിഡൻസ് വെൽഫെയർ അസോസിയേ ഷന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന കരിമ്പു തോട്ടത്തിൽ നിന്നും ഉല്പാദിപ്പിച്ച ശർ ക്കരയാണ്കുരുവിക്കൂട് നാട്ടുചന്തയിലെ താരമായത്.
നാട്ടു ചന്തയിലെത്തിയ പുതിയ അതിഥിയെ കാണുവാൻഎലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമം ഗല ദേവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാ ത്യുസ്‌ പെരുമനങ്ങാട് എന്നിവരും എത്തിയിരുന്നു. ബേബി വെച്ചൂർ, ചന്ദ്രശേഖരൻ നാ യർ, കണ്ണമുണ്ടയിൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്,രാജു അമ്പലത്തറ, ജിബിൻ വെട്ടം, സഖറിയാസ് ഇടച്ചേരി പൗവ്വത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുചന്ത സംഘടിപ്പിച്ചിരിക്കുന്നത്.