കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും മൈബിലിൽ ലഭ്യമാക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മ. മൈ കാഞ്ഞിരപ്പള്ളി എന്ന പേരിൽ അപ്ലിക്കേ ഷന് രൂപം നൽകിയിരിക്കുകുയാണ്. കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷൻ (കെ.ജി.എ). ഐ.റ്റി അഡ്മിനിസ്‌ട്രേറ്റർ ഹാഷിം സത്താർ, അൻഷാദ് ഹമീദ് എന്നിവരു ടെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്.

പ്രദേശത്തെ ആശുപത്രികൾ, സർക്കാർ ഏജൻസികൾ, ബ്ലഡ് ഗ്രൂപ്പ്, പഞ്ചായത്തംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, ഇലക്ട്രീഷൻ, വിവിധ തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ വിവരങ്ങളും ഫോൺ നമ്പറുകളും ഇതിൽ ലഭ്യമാകും. ആൻഡ്രോയി ഡ് മൊബൈൽ ഫോണിലാണ് ആപ് ലഭ്യമാകുന്നത്. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ആപ്പ് ലഭ്യമാക്കുമെന്ന് കെ.ജി.എ പ്രസിഡന്റ് ജൈസൽ ജലാൽ പറഞ്ഞു. നിലവിൽ കാഞ്ഞിര പ്പള്ളി പഞ്ചായത്തിന്റെ മുഴുവൻ വിവരങ്ങളും മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്ന ത്. താലൂക്കിലെ മുഴുവൻ വിവരങ്ങളും പിന്നീട് ചേർക്കും.വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമായി അപ്ലിക്കേഷനിൽ സംവീ ധാനമുണ്ട്. ആപ്പിലൂടെ ചാറ്റ് സംവീധാനം ഉപയോഗപ്പെടുത്തിയാണ് വിവരങ്ങൾ ചേർ ക്കേണ്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മീഡിയാ സെന്ററിൽ ഡോ. എൻ. ജയരാജ് എം.എൽ.എ മൈ കാഞ്ഞിരപ്പള്ളി അപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചാ യത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിക്കും. 2013ൽ ആരംഭിച്ച പ്രവാസി കൂട്ടായ കെ.ജി.എ അയി രൂപികരിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.പ്രവാസികളായ റിയാസ് അബ്ദുൽ കരീം, ജൈസൽ ജലാൽ, കെ.എസ്.എ റസാഖ്, അഫ്‌സൽ ഇസ്മായിൽ, ഷെമീർ കൊല്ലക്കാൻ എന്നിവരാണ് മൈ കാഞ്ഞിരപ്പള്ളിയുടെ അണിയറക്കാർ. ആപ്പിന്റെ വിവരശേഖരണത്തിനായി കാഞ്ഞിരപ്പള്ളി എസ്.ഐ അൻസിൽ, അൻസാരി അബഹ, താജു ദോഹ, നെജി സൈക്കൊ, തൗഫീഖ് ജബ്ബാർ എന്നിവർ പിന്തുണ നൽകിയതായി കെ.ജി.എ പ്രസിഡന്റ് ജൈസൽ ജലാൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.