മുണ്ടക്കയം: വാഹന പരിശോധനയുടെ പരിമിതികള്‍ മുതലാക്കി നിയമംലംഘിച്ച് പാ യുന്ന വാഹന യാത്രക്കാര്‍ ഇനി സൂക്ഷിക്കുക.നിങ്ങളെ പിടികൂടുവാന്‍ ആധുനിക ആ ര്‍ ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകള്‍ സജ്ജമായിട്ടുണ്ട്. കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ 34-ാംമൈലിനു സമീപമാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹെ ല്‍മെറ്റ് വയ്ക്കാതെ ചീറിപ്പായുന്ന ബൈക്കുകള്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടി ക്കുന്നവര്‍, അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍, കൃത്യമായ നമ്പര്‍ പ്ലേറ്റില്ലാ ത്ത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം കാമറയില്‍ കുടുങ്ങും. ഇത്തരം വാഹനങ്ങ ളു ടെ ചിത്രങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തി ന്റെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വര്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും. തുട ര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേയ്ക്കു കൈമാറും. ഇവിടെ നിന്നാണ് നിയമലംഘനം ന ടത്തിയ വാഹന ഉടമകള്‍ക്ക് ചിത്രം, തീയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉള്‍പ്പെട്ട നോട്ടീസ് തപാല്‍ വഴിയും, എസ്എംഎസ് മുഖേനെയും നല്‍കുക.

ഇടുക്കിയില്‍ തൊടുപുഴയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂം തയാ റാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതി യുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ 726 ആര്‍ട്ടിഫിഷല്‍ ഇന്റലി ജന്‍സ് കാമറയാണ് ഗതാഗത വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ സ്ഥാ പി ക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുപ്പത്തിനാലാം മൈലിലും ഗതാഗതവകുപ്പ് കാമറ കള്‍ സ്ഥാപിച്ചിരിക്കുന്നത്.അടിക്കടിയുണ്ടാകുന്ന അപകടങ്ങളും വാഹനങ്ങളുടെ അ മിത വേഗതയും വാഹന പരിശോധനയ്ക്കുള്ള പരിമിതിയുമാണ് മേഖലയില്‍ കാമറ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ശബരിമല സീസണില്‍ അ ടക്കം ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങള്‍ പതിവാണ്. കാമറക്കണ്ണു കളു ടെ നിരീക്ഷണം ശക്തമാകുന്നതോടെ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴി യുമെ ന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടാന്‍.