കാഞ്ഞിരപ്പള്ളി:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബൈത്തുറഹ്മയുടെ പേരിൽ പണം പിരിച്ച് ദുരുപയോഗം ചെയ്തു എന്ന വാർത്ത  അടിസ്ഥാനരഹിതമാണെന്ന്  മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി പറഞ്ഞു  കോട്ടയം ജില്ലക്ക് ലഭിച്ച ബൈത്തു റഹമകളി ലൊന്നാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് നൽകിയത്.

ബൈത്തുറഹ് മ യുടെകളക്ഷന് വേണ്ടി അഞ്ചംഗ സമിതി രൂപീകരിച്ചു  പണം പിരിക്കു കയും അതിൻറെ കൃത്യമായ കണക്കുകൾ ജില്ലാ ജനറൽ സെക്രട്ടറിയെ ഏൽപ്പിക്കുകയും സ്ഥലം വാങ്ങുകയും ചെയ്തിട്ടുണ്ട് ബൈത്തുറഹ്മ യ്ക്ക് വേണ്ടി പഞ്ചായത്ത് കമ്മിറ്റി നി ർദ്ദേശിച്ച ആളിന് വീടും സ്ഥലവും ഉണ്ടെന്നറിയുകയും അതിനാൽ അദ്ദേഹത്തിനു അർ ഹതയില്ല എന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ  അർഹനായ മറ്റൊരാൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. പിരിച്ച പണം മറ്റൊരു തരത്തിലുള്ള ആവശ്യങ്ങൾക്കും ഉ പയോഗിച്ചിട്ടില്ല എന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

മണ്ഡലം പ്രസഡൻ്റ പി പി ഇസ്മായിലോ, മറ്റ് ഭാരവാഹികളോ ഈ പണം കൈകാര്യം ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടിക്കും, പി പി ഇസ്മയിലുനും ഉണ്ടാ യ മാന നഷ്ടത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു വാർത്ത സമ്മേളനത്തിൽ ലി ഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല, വൈസ് പ്രസിഡൻ്റ് പി എം സലീം, ടി എ ശിഹാബുദ്ദീൻ,നൗഷാദ് കൊരാട്ടിപറമ്പിൽതുടങ്ങിയവർ പങ്കെടുത്തു.