മുണ്ടക്കയം മുരിക്കുംവയൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ കേരളാ സർക്കാർ 1 കോടി രൂപാ മുതൽ മുടക്കി നിർമ്മിച്ച സയൻസ് ലാബിൻ്റെയും സെബാസ്റ്റ്യൻ കുളത്തു ങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 30 ലക്ഷം രൂപാ മുതൽ മുടക്കി നിർമ്മി ച്ച സംരക്ഷണ മതിലിൻ്റെയും ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  എപ്രിൽ 13 ന് പകൽ രണ്ടിന് സ്കൂൾ അങ്കണത്തിൽ  നടത്തും. ഇതിൻ്റെ സംഘാടക സ മിതി രൂപീകരണ യോഗം തിങ്കളാഴ്ച രാവിലെ 11 ന്  സ്കൂളിൽ വച്ച് ചേരും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻറ് കെ റ്റി സനിൽ അ ധ്യക്ഷനാകും.