വെള്ളനാടി  പുറമ്പോക്ക് ഭൂമി അളക്കാൻ എത്തിയ റവന്യു അധികൃതരെ സമര സമി തയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മണിമലയാറിന്റെ കരയിൽ 53 കുടുംബ ങ്ങൾ താമസിക്കുന്ന സ്ഥലമാണ് അളക്കാൻ എത്തിയത്. സമീപമുള്ള ഹാരിസൺ മല യാളം എസ്റ്റേറ്റ് കോടതിയെ സമീപിച്ചതോടെയാണ് പുറമ്പോക്ക് അളക്കാൻ കോടതി നിർദേശം നൽകിയത്.
സ്ഥലം അളന്ന് ജനവാസ മേഖലയിൽ എത്തിയപ്പോൾ നാട്ടുകാർ ഭൂസമര സമിതിയുടെ യും വെൽഫെയർ പാർട്ടിയുടെയും നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രദേശവാ സികളെ ഇവിടെ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പുറമ്പോ ക്ക് അളക്കുന്നതിനു മുൻപ് എസ്റ്റേറ്റിന്റെ സ്ഥലം അളന്ന് സർക്കാർ ഭൂമി തിരികെ പി ടിക്കാൻ നടപടി സ്വീകരിക്കണം എന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇതോടെ റവന്യു സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങാൻ ഒരുങ്ങി.
തീരുമാനങ്ങൾ അറിയിക്കാത്തതിനെ തുടർന് റവന്യു സംഘത്തിന്റെ വാഹനം സ്ത്രീകൾ അടക്കമുള്ള സമരക്കാർ തടഞ്ഞു. പൊലീസ് എത്തി ആളുകളെ നീക്കം ചെയ്യാൻ നോക്കിയെങ്കിലും ശ്രമം വിഫലമായി  ചർച്ചകൾക്ക് ശേഷം മാത്രമേ തുടർ നടപടി ഉണ്ടാവുകയുള്ളൂ എന്നും റവന്യു അധികൃതർ അറിയിച്ചതോടെയാണ് സമരക്കാർ പിൻമാറിയത്.
കഴിഞ്ഞ 24നാണ് ആദ്യം അളക്കാൻ എത്തിയത്. അന്ന് സമര സമിതി പ്രതിഷേധിച്ചതോടെ ചർച്ച നടത്തുകയും നടപടി വൈകിപ്പിക്കുകയും ആയിരുന്നു. ഇതിനിടെ നാട്ടുകാർ സമര സമിതിയുടെ നേതൃത്വത്തൽ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതിന്റെ തീരുമാനങ്ങൾ ആകും മുൻപേയാണ് വീണ്ടും അധികൃതർ അളക്കാൻ എത്തിയത്.
 ഭൂസമര സമിതി സംസ്ഥാന കൺവീനർ ഷെഫീഖ് ചോഴിയക്കോട്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പി.എ.നിസാം, വൈസ് പ്രസിഡന്റ് ബൈജു സ്റ്റീഫൻ, ജില്ലാ സെക്രട്ടറിമാരായ അൻവർ ബാഷ, സുനിൽ ജാഫർ, സമരസമിതി അംഗങ്ങളായ ജയമോൾ, റഹ്മ, എം.പി.മോളി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.