മണിമലയ്ക്ക് സമീപം പഴയിടം മണ്ണനാനിയിൽ യുവാവിൻ്റെ മരണത്തിനിടയാക്കിയ വാഹനം  കണ്ടെത്തണമെന്ന ആക്ഷൻ കൗൺസിലിൻ്റെയും വീട്ടുകാരുടെയും ആവ ശ്യത്തിന് ഒടുവിൽ നടപടിയാകുന്നു. അപകടത്തിനിടയാക്കിയ വാഹനത്തെപ്പറ്റിയു ള്ള വിവരങ്ങൾ തേടി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നൽകി.
പഴയിടം മണ്ണനാനി സ്വദേശി പുത്തേട്ട് അജേഷ് (42) കഴിഞ്ഞ ഫെബ്രുവരി 17 ന് വീ ടിന് സമീപത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരിക്കുന്നത്.മൂവാറ്റുപുഴ -പുനലൂർ ഹൈവേയിലായിരുന്നു അപകടം.അപകടത്തിനിടയാക്കിയ വാഹനം നിർ ത്താതെ പോയതിനാൽ അന്ന് തിരിച്ചറിയുവാനായിരുന്നില്ല. വാഹനം കണ്ടെത്താൻ അപകടം നടന്ന്  ഒന്നര മാസം കഴിഞ്ഞിട്ടുംനടപടിയുണ്ടാകാതെ വന്നതോടെ നാട്ടു കാർ ചേർന്ന്  ആക്ഷൻ കൗൺസിൽ രൂപികരിക്കുകയും പോലീസിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
അന്വേഷണം കാര്യക്ഷമമല്ലന്ന പരാതിയുമായി ഇതിനിടെ ബന്ധുക്കളും രംഗത്തെ ത്തി. ഇതിനെ തുടർന്നാണ് അപകടത്തിനിടയാക്കിയ വാഹനത്തെപ്പറ്റിയുള്ള വിവര ങ്ങൾ തേടി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ഇeപ്പാൾസന്ദേശം നൽകിയിരിക്കു ന്നത്. ഫെബ്രുവരി 17-ാം തീയ്യതി വൈകുന്നേരം 7 നും 7.15 നും ഇടയിലാണ് അപകടം നടന്നതെന്ന് പോലീസിൻ്റെ സന്ദേശത്തിൽ പറയുന്നു.ആൾട്ടോ 800 ഇനത്തിൽ പെടുന്ന കാറിനോട് സാമ്യമുള്ള  ചെറിയ കാർ ആണ് അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കു ന്നതായും സന്ദേശത്തിലുണ്ട്. അപകടത്തിനിടയാക്കിയ വാഹനത്തിൻ്റെ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായിട്ടുള്ളതായും  സമീപ കാലത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും വാഹനം നന്നാക്കുന്നതിനായി വർക്ക്ഷോപ്പുകളിൽ എത്തിയിട്ടുണ്ടെങ്കിൽ ആ വിവരം അറിയിക്കണമെന്നുമാണ് മണിമല പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിലുള്ളത്.വിവരങ്ങൾ അറിയിക്കുന്നതിനായി , ഇൻസ്പെക്ടർ , സബ് ഇൻസ്പെക്ടർ ,അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എന്നിവരുടെ നമ്പരുകളും നൽകിയിട്ടുണ്ട്.
പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൻ അപകടത്തിനിടയാക്കിയ വാഹനത്തെപ്പറ്റിയുള്ള സൂചനകൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് പോലീസിനൊപ്പം, ആക്ഷൻ കൗൺസിലും, മരിച്ച അജേഷിൻ്റെ ബന്ധുക്കളും.റബർ കടയിൽ ജോലിക്കാരനായിരുന്നു അജേഷിൻ്റെ മരണത്തോടെ ഭാര്യയും,അമ്മയും  2 കുട്ടികളുമടങ്ങുന കുടുംബം നിത്യവൃത്തിയ്ക്ക് പോലും വഴിയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയാൽ ഇൻഷുറൻസ് തുകയെങ്കിലും  ലഭിക്കുകയും അത് കുടുംബത്തിന് വലിയൊരു ആശ്വാസമായിത്തീരുകയും ചെയ്യും.