കോട്ടയം അമയന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഞായറാഴ്ച്ച വൈ കിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ്  ദാരുണ സംഭവം ആദ്യം കണ്ടത്.തുടർന്ന് മകൻ്റെ നിലവിളി കേട്ടാണ് അയൽവാസികൾ പോലും സംഭ വം അറിഞ്ഞത്.

അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്.വീട്ടിൽ എന്ത് സംഭവിച്ചു എന്നോ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

സുനിൽ കാർപെൻ്ററും, ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.മകൾ – അക്ഷര സുനിൽ (ബ്യൂട്ടിഷ്യൻ),  മകൻ ദേവാനന്ദ് സുനിൽ (എഞ്ചിനീയറിംങ് വിദ്യാർത്ഥി).
അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.