മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ 31-)o മൈൽ മുണ്ടമറ്റം പ്രദേ ശ ത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന ഭൂജല വകുപ്പ് മു ഖേന 12.5 ലക്ഷം രൂപ ചിലവഴിച്ച നടപ്പിലാക്കിയ മുണ്ടറ്റം ശുദ്ധജല വിതരണ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി  വർഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിച്ചു വന്നിരുന്ന പ്രദേശമാണ് മുണ്ടമറ്റം ഭാഗം. പ്രദേശവാസികൾ വേന ൽക്കാലത്ത് തലച്ചു മടായും, വാഹനങ്ങളിലും മറ്റും ശുദ്ധജലം എത്തിച്ച് ഉപയോഗിക്കേണ്ട ദുരവസ്ഥ നില നിന്നിരുന്നു.
ഈ സാഹചര്യത്തി സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്താണ് ഭൂജല വകുപ്പ് മുഖേന ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കിയത്. 31-എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുണ്ടക്കയ പഞ്ചായത്ത് പ്രസി ഡന്റ് രേഖ ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, കാഞ്ഞിര പ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്,ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്  സാജ ൻ കുന്നത്ത്,കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ചാർലി കോശി,  ജോൺ വി. സാമുവൽ ഐഎഎസ്,  സൂപ്രണ്ടിംഗ് എൻജിനീയർ വിമല്‍ രാജ്.എസ്, ജില്ലാ ഓ ഫീസർ സന്തോഷ്.എസ് എന്നിവർ പങ്കെടുത്തു.