ചോറ്റി  ശിവരാത്രി മഹോല്‍സവ ചടങ്ങിനെത്തിയ  യുവതിയേയും കുടുംബത്തേയും അക്രമിച്ച കേസില്‍  രണ്ടാംപ്രതിയായ  ചോറ്റി  പരപ്പില്‍ അഭിജിത്ത്(മുത്തു-26)നെ മു ണ്ടക്കയം പൊലീസ് ഇന്‍സപെക്ടര്‍ എ.ഷൈന്‍കുമാര്‍ അറസ്റ്റു ചെയ്തു.സംഭവം സംബ ന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്.

ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉല്‍സവത്തിനെ ത്തിയതായിരുന്നു  ഏന്തയാര്‍ ,ഞര്‍ക്കാട് വടക്കേ ചെരുവില്‍ രാഖി(31) ഭര്‍ത്താവ് ഹരി മോന്‍(34) പിതാവ്  സോമന്‍(58) എന്നിവര്‍. വെയില്‍ ചൂട് ശക്തമായതോടെ രാഖി സ മീപത്തെ കടയുടെ വരാന്തയില്‍ വിശ്രമിക്കുന്നതിനിടയില്‍ കടയുടമ  വട്ടത്തറ, ജയ മോഹന്‍(ജയന്‍ -48) യുവതിയോട് അശ്ലീല ചുവയില്‍ സംസാരിച്ചത്രെ.ഇത് ചോദ്യം ചെയ്ത ഹരിമോന്‍, സോമന്‍, രാഖി  എന്നിവരെ ജയമോഹനും അഭിജിത്തും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവര്‍ കാഞ്ഞിരപ്പളളി ആശുപത്രിയില്‍ ചികില്‍സയി ലാ ണ്.സംഘര്‍ഷം അറിഞ്ഞ് എത്തിയ ഫ്‌ളൈം സ്‌ക്വാഡ് എസ്.ഐ.ലാലുവിനെയും ജയ മോഹന്‍ അക്രമിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപെട്ടു പൊലീസ് രണ്ട് കേസു കളാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. രാഖിയേയും കുടുംബത്തെയും അക്രമിച്ച കേസില്‍ ജയമോഹന്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെയും പൊലീസിനെ അക്രമിച്ച സംഭവ ത്തില്‍  ജയമോഹനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച പിടിയിലായ അഭിജിത്ത് കാഞ്ഞിരപ്പളളി പൊലീസ് സ്റ്റേഷന്റെ പരിധിയി ല്‍ പോക്‌സോ കേസില്‍ പ്രതിയാണന്നും പൊലീസ് അറിയിച്ചു. ഇയാളെ കാഞ്ഞിരപ്പ ളളി കോടതിയില്‍  ഹാജരാക്കി.കഴിഞ്ഞ ദിവസം അറസ്റ്റിലായ ജയമോഹന്‍ റിമാന്‍ ഡിലാണ്.