നാലുമാസം മുൻപ് വിവാഹിതനായ യുവാവ് പ്രണയദിനത്തിൽ 14 വയസുള്ള കാമു കിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി.മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മുണ്ടക്കയത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയിൽ ജെയ്സൺ ജോർജിനെയാണ് മുണ്ടക്കയം പോലീസ്  അറസ്റ്റ് ചെയ്തത്.നാല് മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ ഇയാൾ മുണ്ടക്ക യം സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുതന്നെ മുണ്ടക്കയം സ്വദേശിനിയായ പെൺ കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ വിവാഹക്കാര്യം പീഡത്തിനിരയായ പെ ൺകുട്ടിയിൽ നിന്നും മറച്ചുവെക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 14ന് പെൺകുട്ടിയുടെ വീട്ടിനു സമീപം എത്തിയയിയാൾ വീടിന് സമീ പം വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.ഇയാളെ വ്യാഴാഴ്ച്ച രാവിലെ മുണ്ടക്കയത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ച മുമ്പ് മാതാവിനെ തീവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ബുദ്ധിമാന്ദ്യമുള്ള സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ഇയാളുടെ മറ്റൊരു സ ഹോദരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പ ള്ളി സ്റ്റേഷന് പരിധിലെ പ്രതിയാണന്നും മുണ്ടക്കയം സി.ഐ. ഷൈൻ കുമാർ അറി യിച്ചു. ജെയ്സണിനിതിരെ പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തി രി ക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ജെയ്സണിനെ റിമാൻറ് ചെയ്തു.