മുണ്ടക്കയം : സംസ്ഥാനത്തും കോട്ടയം ജില്ലയിലും അതിദരിദ്രർക്ക്‌ മൈക്രോ പ്ലാൻ തയ്യാറാക്കിയ ആദ്യ പഞ്ചായത്തായി മാറിയതിന്റെ നേട്ടം  മുണ്ടക്കയത്തിന്. ഒപ്പം ഒരു മണിക്കൂർ കൊണ്ട് ഒരു അതി ദരിദ്ര കുടുംബത്തിന് റേഷൻ കാർഡ് നൽകാൻ കഴിഞ്ഞതിന്റെ നേട്ടവും പഞ്ചായത്ത്‌ കൈവരിച്ചു. ഇതുവരെ യാതൊരു വിധ തിരി ച്ചറിയൽ രേഖകളും ലഭിക്കാതെ ഒരു ചായ്പ്പിൽ അന്തിയുറങ്ങിയിരുന്നയാൾക്കാണ് ആദ്യമായി റേഷൻ കാർഡ് അനുവദിക്കപ്പെട്ടത്.
മുണ്ടക്കയം പഞ്ചായത്ത്‌ ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിൽ മൈക്രോ പ്ലാൻ പൂർ ത്തിയാക്കിയ ആദ്യ പഞ്ചായത്ത്‌ ആയതിന്റെ പ്രഖ്യാപനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി ഡന്റ് അജിതാ രതീഷ് നിർവഹിച്ചു. അതി ദരിദ്രരെ കണ്ടെത്തുന്ന നടപടികൾ ഏറ്റ വും ആദ്യം പൂർത്തീകരിച്ച കോട്ടയം ജില്ലയിൽ അവർക്കായി സമഗ്ര പദ്ധതി തയ്യാറാ ക്കാൻ മുണ്ടക്കയം പഞ്ചായത്തിന് ആദ്യം കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് അജിതാ രതീഷ് പറഞ്ഞു. മൈക്രോ പ്ലാൻ പ്രകാശനം ജില്ലാ നോഡൽ ഓഫിസറും ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ്‌ ഡയറക്ടറുമായ പി എസ് ഷിനോ നിർവഹി ച്ചു.
അതി ദരിദ്ര ഗുണഭോക്താക്കളിൽ ഒരു കുടുംബത്തിന് റേഷൻ കാർഡ് കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി വാതിൽപ്പടി സേവന ചുമതലയുള്ള കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി ജി വസന്തകുമാരിക്ക്‌ കൈമാറി.
പഞ്ചായത്ത്‌ പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കെ പ്രദീപ്‌, മുണ്ടക്കയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി വി അനിൽകുമാർ, പഞ്ചായത്ത്‌ അംഗങ്ങളായ സിനിമോൾ തടത്തിൽ, ബെന്നി ചേറ്റുകുഴി, ഫൈസൽ മോൻ, പ്രസന്ന ഷിബു, ഷീബ ഡിഫൈൻ, ഷിജി ഷാജി, ജാൻസി തൊട്ടിപ്പാട്ട്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ്  ഫൈസൽ, ജോയിന്റ് ബിഡിഒ ടി ഇ  സിയാദ്, വനിതാ ക്ഷേമ ഓഫിസർ ബിലാൽ റാം, പഞ്ചായത്ത്‌ സെക്രട്ടറി ഗിരിജ അയ്യപ്പൻ, അസി സെക്രട്ടറി പി ആർ രമേശ്‌, കില ബ്ലോക്ക്‌ കോർഡിനേറ്റർ റജീന റഫീഖ്, വിഇഒ മാരായ ജോബി സെബാസ്റ്റ്യൻ, ഫാത്തിമ സലിം, റേഷനിങ് ഇൻസ്‌പെക്ടർമാരായ സയർ, സജീവ്, കില റിസോഴ്സ് പേഴ്സൺമാരായ രാഹുൽ രാജ്, എം എം മുത്തലിഫ്, സുപ്രഭ രാജൻ, സിനി തുടങ്ങിയവർ പങ്കെടുത്തു. മുണ്ടക്കയം പഞ്ചായത്തിൽ അതി ദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയ പത്ത് കുടുംബങ്ങൾക്കാണ് സ്ഥലം, പാർപ്പിടം, പെൻഷൻ, ചികിത്സ, പുനരധിവാസം ഉൾപ്പടെ പദ്ധതികൾ മൈക്രോ പ്ലാൻ ആയി നടപ്പിലാക്കാൻ തയ്യാറാക്കിയിരിക്കുന്നത്.