ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തി പണി തീർത്ത വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. പതിനാറര ലക്ഷം രൂപ ചിലവഴി ച്ച് മുണ്ടക്കയം ബൈപ്പാസിൽ പണി പൂർത്തീകരിച്ചിരിക്കുന്ന വഴിയോര വിശ്രമകേന്ദ്ര ത്തിൽ കഫ്റ്റീരിയ, വിശ്രമമുറികൾ, ശുചിമുറികൾ, അമ്മമാർക്കുള്ള മുലയൂട്ടൽ കേ ന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഓപ്പൺ ജിംനേഷ്യം,കുട്ടികളുടെ പാർക്ക് എന്നിവ ഇതിനോട് അനുബന്ധമായി ഉടൻ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് അധ്യക്ഷ ത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുഭേഷ് സുധാകരൻ, പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്,വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനി ധികൾ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ ഉദ്യോഗ സ്ഥർ എന്നിവർ പങ്കെടുത്തു.