മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 2022 – 23  വാർഷിക പദ്ധതി  രൂപീകരണത്തിനായി വർക്കിംഗ് ഗ്രൂപ്പ് യോഗം ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്  ഉദ്ഘാ ടനം ചെയ്തു.
ആസുത്രണ സമിതി മെമ്പർ ബേബിച്ചൻ പ്ലാക്കാടൻ ആമുഖ പ്രഭാഷണം നടത്തി. ബ്ലോ ക്ക് മെമ്പർ പി.കെ.പ്രദീപ് , വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മ റ്റി ചെയർമാൻമാരായ സി.വി.അനിൽകുമാർ,വിൻസി മാനുവൽ പ്രസന്ന ഷിബു, ബി. ജയചന്ദ്രൻ , സുനിൽ. ടി. രാജ്, റെജീന റഫീഖ്, ചാർലി കോശി, റെജി , അനിൽ സുനി ത എന്നിവർ പ്രസംഗിച്ചു.