മുണ്ടക്കയം:മുരിക്കുംവയല്‍ ആയുര്‍വേദ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കുടുംബശ്രീയും പഞ്ചായത്ത് ഭരണസമതിയും ചേ ര്‍ന്ന് പിന്‍വാതില്‍ നിയമനം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് അംഗ ങ്ങള്‍ സിഡിഎഫ് ഓഫീസ് ഉപരോധിച്ചു.ആശ്രയ പദ്ധതിയില്‍ ഉള്‍പെട്ടവ രെ മുന്‍ഗണന അനുസരിച്ച് നിയമിക്കണമെന്നായിരുന്നു പഞ്ചായത്ത് കമ്മ റ്റി തീരുമാനം.എന്നാല്‍ അര്‍ഹതയില്ലാത്ത ആളെ നിയമിച്ചതായാണ് ആ രോപണം.
രാവിലെ 11 മണിയോടെ പഞ്ചായത്തംഗംങ്ങളായ കെ.സി സുരേഷ്, എം.ബി സനല്‍, പ്രതീഷ്‌കുമാര്‍,രേഖ ദാസ്,അശാ അനിഷ്,ജെസി ബാബു എന്നിവരു ടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ച ര്‍ച്ച നടത്തി.നിലവില്‍ എടുത്ത ആളെ പിരിച്ചുവിടാനും തുടര്‍ന്ന് അര്‍ഹരാ യ അംഗങ്ങളെ തിരഞ്ഞെടുക്കൂമേന്നും ഉള്ള സി ഡി എസ് ചെയര്‍ പേഴ്‌സ ണ്‍ പ്രമീള ബിജുവിന്റെ വാക്കിന്റെ അടിസ്ഥാനത്തില്‍ 12 മണിയോടെ ഉപ രോധ സമരം അവസാനിപ്പിച്ചു.