മുണ്ടക്കയം:സമഗ്ര വികസനം ലക്ഷ്യമാക്കി പഞ്ചായത്തിൽ 305763770 രൂപ വരവും, 303915000 രൂപ ചെലവും 1847970 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഷീബ ദിഹ്നത്തിൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു അധ്യക്ഷത വഹിച്ചു. ബസ് സ്മാൻഡിനുള്ളിൽ ഷോപ്പിങ് കോപ്ലക്സ് നിർമിക്കാൻ 17 500000 രൂപ വകയിരുത്തി. പുതിയ ബസ് സാൻഡ് നിർമാണത്തിന് 18 ലക്ഷം വകയിരു ത്തിയതുമാണ് പ്രധാന പദ്ധതികൾ.
ഉൽപാദന മേഖലയിൽ തെങ്ങ് , പച്ചക്കറി, കൃഷികൾ, തേനീച്ച കൃഷി തുടങ്ങിയവയ്ക്ക് 18 ലക്ഷം, മത്സ്യ മാർക്കറ്റ് നവീകരണത്തിന് 10 ലക്ഷം, മൃഗ സംരക്ഷണം 36 ലക്ഷം കിര വികസനത്തിന് 10 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ. സേവന മേഖലയിൽ വീട് പുനരുദ്ധാരണം, പഠനമുറി, ആരോഗ്യ പരിപാടികൾ, സ്കൂൾ നവീകരണം, വാ വാജന പരിപാലനം , അങ്കണവാടികളുടെ പശ്ചാത്തല വികസനം, കുടുംബശ്രീ സ്വയം തൊഴിൽ തുടങ്ങിയ പദ്ധതികൾക്ക് പുറമേ, ലൈഫ് ഭവന പദ്ധതിക്ക് 9389800 രൂപം. മാലിന്യ സംസ്കരണത്തിന് 35 ലക്ഷം, കുടിവെള്ള പദ്ധതികൾക്ക് 10 ലക്ഷം വകയിരുത്തി.
പശ്ചാത്തല മേഖലയിൽ പുത്തൻ ചന്ത പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 15 ലക്ഷ | റാഡുകൾ,പാലങ്ങൾ,കലുങ്കുകൾ തുടങ്ങിയ നിർമാണങ്ങൾക്ക് 3.5 കോടി,തെരുവ് വിള ക്ക് വ്യതികരണത്തിന് 20 ലക്ഷം എന്നിവയാണ് പദ്ധതികൾ.