മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ ക്രിസ്തുരാജ് പള്ളിക്കു സമീപം ടിപ്പർ ലോറികൾ കൂട്ടി യിടിച്ച് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ലോറികളുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ രക്ഷപെടുത്തിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ നിയന്ത്രണം തെറ്റിയതാണ് ലോറികൾ തമ്മിൽ കൂട്ടിയിടിക്കുന്നതിൽ എത്തിയത്.  ലോറികളുടെ ക്യാബിനുകളുടെ ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർമാർ. നാട്ടുകാരാണ് ഇവരെ പുറത്തിറക്കിയ ത്. പോലീസും ഫയർ ഫോഴ്‌സും ഇതിനിടെ എത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. ക്രെയിൻ യുണിറ്റ് ഉപയോഗിച്ച് വാഹനങ്ങൾ അപകട സ്ഥലത്ത് നിന്നും മാറ്റി ഗതാഗ തം സുഗമമാക്കി.