മുണ്ടക്കയം :കൂട്ടിക്കലെ ഇരട്ട കൊലപാതകം,പ്രതി പൊലീസ് കസ്റ്റഡിയില്‍, വെളളിയാ ഴ്ച സംഭവസ്ഥലത്ത് എത്തിച്ചു തെളിവ് ശേഖരിക്കും.
കൂട്ടിക്കല്‍ പ്ലാപ്പളളി, ചിലമ്പിക്കുന്നേല്‍ തങ്കമ്മകുട്ടപ്പന്‍(80), മകള്‍ സിനി(45) എന്നിവരെ ചറ്റികകൊണ്ടു തലക്കടിച്ചു കൊന്നകേസില്‍ റിമാന്‍ഡിലായിരുന്ന ഏന്തയാര്‍, ചാത്തന്‍ പ്ലാപ്പളളി, മൂത്താശ്ശേരില്‍ സജിമോന്‍(45)നെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊലപാത കത്തിലെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുവേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങിയ ത്. ഇരുവരെയും കൊലപെടുത്താനുപയോഗിച്ച ഇരുമ്പ് ചുറ്റിക ഇത്വരെയായി കണ്ടെത്താനായില്ല.
കേസിലെ പ്രധാന തെളിവായ ചുററിക കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.പിടിയിലായ സമയത്ത് പൊലീസിനോട് താന്‍ റബ്ബര്‍ തോട്ടത്തില്‍ ചുറ്റിക ഉപേക്ഷിച്ചെന്നു പറഞ്ഞെങ്കിലും മെറ്റല്‍ ഡിറ്റക്ടര്‍  ഉപയോഗിച്ചു പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ 26ന് കൊലപ്പെടുത്തിയ ഇരുവരുടെയും മൃതദേഹം 29നാണ് പരിസരവാസികള്‍ കണ്ടത്.