ദൃശ്വ മാധ്യമ വിശകലനത്തിലും അവതരണത്തിലും വേറിട്ട ശബ്ദമായ വീണാ ജോർജ്, പ്രളയം കേരളത്തെ ചുറ്റിവരിഞ്ഞപ്പോൾ, രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീണാ ജോർജിന്റെ ശക്തമായ സാന്നിധ്യം ആറൻമുള നിയോജക മണ്ഡലത്തിലെ ജനങ്ങൾ കണ്ടു. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന ശക്തി കളിൽ നിന്നും ജനങ്ങളെ അടർത്തിമാറ്റുന്ന ശൈലിയുടെ ഉടമയുമായ വീണാ ജോർജിനെ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ വോട്ടു ചെയ്ത് വൻ ഭൂരിപക്ഷത്തോടെ വിജ യിപ്പിക്കൂ വിജയതിലകമണിയിക്കൂ എന്ന അനൗൺമെന്റ് വാഹനങ്ങൾ ഒരേ സ്വരത്തിൽ ഒരേസമയം കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളുടെ വിവിധ സ്ഥലങ്ങളി ൽ പര്യടനം നടത്തുന്നു. ശബ്ദം ഒന്ന് മാത്രം താഹയുടെത്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാ ലമായി സി പി ഐ എമ്മിനും എൽ ഡി എഫിനും മാത്ര മായി അനൗൺസ്മെൻറ് നടത്തുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പുത്തൻപ്ലാക്കൽ എം എസ് താഹായുടെ അനൗൺസ്മെൻറ്റാണ് ഒരേ സമയം ഒത്തിരി സ്ഥലങ്ങളിൽ കേൾക്കുന്നത്. തുടക്കത്തിലെ അനൗൺസ്മെന്റ് ലൈവായിരുന്നു. 2005 ഓടു കൂടി ഇത് സി ഡിക്ക് വഴി മാറി. ഇ എം എസ്, എ കെ ജി, ഇ കെ നായനാർ, വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊക്കെ താഹ അനൗൺ സ്‌മെന്റ് നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപു തന്നെ താഹാക്ക് ബു ക്കിംഗാകും.

വൈക്കം വിശ്വൻ, കെ ജെ തോമസ്, കെ സുരേഷ് കുറുപ്പ്, സെബാസ്റ്ററ്റ്യൻ പോൾ, പി ഷാ നവാസ് തുടങ്ങിയവരുടെ ഒക്കെ അസംബ്ളി തെരഞ്ഞെടുപ്പുകളിലെ അനൗൺസ്മെന്റ്റ്റ ശബ്ദം താഹാ യുടേതായിരുന്നു. 1987ലും 1991ലും കെ ജെ തോമസ് കാത്തിരപ്പള്ളി അസംബ്ളി മണ്ഡലത്തിൽ മൽസരിച്ചപ്പോൾ നടത്തിയ അനൗൺസ്മെന്റ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് താഹാ പറയുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നടന്നുവരുന്ന വിവിധ വോളിബോൾ ടൂർണ്ണമെൻറ്റുകളിൽ റണ്ണിംഗ് കമൻറ്ററാ യും നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളുടെ ഉൽഘാടന ചടങ്ങുകൾക്കും താഹാ ഇപ്പോഴും പ്രവർത്തിച്ചു വരുന്നു.

സ്റ്റുഡിയോകളിൽ പ്രത്യേകം തയ്യാർ ചെയ്തിട്ടുള്ള ചേംബറിൽ വെച്ചാണ് അനൗൺസ്മെ ന്റ് റെക്കോർഡുചെയ്യുന്നത്. സൈനബയാണ് താഹായുടെ ഭാര്യ. ബി സി എ വിദ്യാർ ത്ഥിയായ ആഷിക് താഹ, ബി എ വിദ്യാർത്ഥിനിയായ ആഷ്നാ താഹാ എന്നിവർ മക്കളുമാണ്. ഫോൺ നമ്പർ: 9947749253