അധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. കാഞ്ഞിരപ്പള്ളിയിൽ താലൂക്കിലെ ഡ്രൈവർമാർക്കായി ഇതിന്റെ ഭാഗമായി ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥി കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു കാഞ്ഞിരപ്പള്ളിയിൽ സംഘ ടിപ്പിച്ച ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ്.

കാഞ്ഞിരപ്പള്ളി എ.കെ ജെഎം സ്കൂളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വ ത്തിൽ നടന്ന ക്ലാസ്സിൽ താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറ്റമ്പതോളം ഡ്രൈവർമാർ പങ്കെടുത്തു.ഇവരോടൊപ്പം സ്കൂൾ ബസുകളിലെ ആയമാർ, ബസുക ളുടെ ചുമതലയുള്ള അധ്യാപകർ എന്നിവരെയും പങ്കെടുപ്പിച്ചായിരുന്നു ബോധവൽ ക്കരണ ക്ലാസ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാനവാസ് കരീം, സുരേഷ് ബാബു എന്നിവർ ക്ലാസ്സുകൾ നയിച്ചു.എ കെ ജെ എം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സാൽവിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ പീടികമല, കാഞ്ഞിരപ്പള്ളി സിഐ പ്രദീപ്, അസിസ്റ്റ ന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ മനോജ് കുമാർ എന്നിവർ നേതൃ ത്വം വഹിച്ചു.സ്കൂൾ ബസ് ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയുള്ള നിർദേശങ്ങളും ഉദ്യോഗസ്ഥർ ഡ്രൈവർമാർക്ക് നൽകി ഡ്രൈവർമാർക്ക് കുറഞ്ഞത് പത്ത് വർഷത്തെയെങ്കിലും മുൻപരിചയം വേണം എന്നതടക്കമുള്ള നിർദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്.

എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ ട്രാഫിക്ക് നോഡൽ ഓഫീസറായി ഉണ്ടാകണ മെന്നും മോട്ടോർ വാഹന വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദേശത്തിൽ നിഷ്ക്കർഷിക്കുന്നു. ഇവയുൾപ്പെടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇരുപത്തിയാറ് നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള നോട്ടീസ് ഓരോ വിദ്യാലയത്തിനും നൽകിയിട്ടുണ്ട്.