കുരുതിക്കളമായി പാലാ. പൊന്‍കുന്നം റോഡ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മുപ്പത്തി നാലുപേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പട്ടത്. റോഡുനിര്‍മാണത്തിലെ അശാസ്ത്രീയതയ്‌ ക്കൊപ്പം അമിത വേഗവും അപകടനിരക്ക് വര്‍ധിപ്പിച്ചു.

പാലായില്‍ നിന്നും ഇരുപത്തിരണ്ട് കിലോമീറ്ററാണ് പൊന്‍കുന്നത്തിനുള്ളത്. രണ്ടു വര്‍ ഷം മുമ്പ് പുതുക്കിപ്പണിത റോഡിലൂടെ വാഹനങ്ങള്‍ പറ പറക്കുകയാണ്. വേഗത കൂടി യതോടെ മരണനിരക്കും ഉയര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 34 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് കഴിയുന്നവര്‍ വേറെ. ജാഗ്രതക്കുറവും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും അപകട നിരക്ക് കൂട്ടി. ഇരുപത്തി രണ്ട് കിലോമീറ്ററിനിടയില്‍ ഒരിടത്തും ക്യാമറയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങളാകട്ടെ പലര്‍ക്കും കണ്ട ഭാവം പോലുമില്ല

ശബരിമല സീസണ്‍കൂടിയായതോടെ അപകടനിരക്ക് ഉയരുമെന്ന ആശങ്കയില്‍ ബോധവ ല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. അപകടങ്ങളെപ്പറ്റി സാധാരണ ഡ്രൈവര്‍മാരെയാണ് ബോധവല്‍ക്കരിക്കുന്നതെങ്കില്‍ ഇക്കുറി ബോധവല്‍ക്ക രണം ഒപ്പം യാത്ര ചെയ്യുന്നവര്‍ക്കാണ്. ഡ്രൈവര്‍മാര്‍ക്ക് ലഘു ലേഖ നല്‍കിയാല്‍ അത് വായിച്ച് നോക്കാന്‍ പോലും മെനക്കെടില്ല എന്ന് മനസിലാക്കിയാണ് പുതിയ നീക്കം .
എന്നാല്‍ ബോധവല്‍ക്കരണത്തിനപ്പുറം കാര്യക്ഷമമായ പരിശോധനകളുണ്ടെങ്കില്‍ മാത്ര മെ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വീതി കൂട്ടിയ തിലുള്ള പാളിച്ചകള്‍ പലയിടങ്ങളിലും പ്രശ്‌നമാകുന്നുണ്ട്. മതിയായ സിന്ഗനല്‍ സംവി ധാനങ്ങളുടെ അഭാവവും അപകടത്തിന് വഴി തെളിക്കുന്നുണ്ട്.