മുണ്ടക്കയം: പട്ടാപകല്‍ മുണ്ടക്കയത്ത് ബൈക്ക് മോഷണം,യാത്രക്കിടെ അപകടത്തി ല്‍പെട്ട വാഹനം ഉപേക്ഷിച്ച കളളന്‍ മുങ്ങി.ശനിയാഴ്ച്ച വൈകീട്ട് 5മണീയോടെ മുണ്ട ക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റ്യൂണ്‍ കേബിള്‍ ടിവി.യുടെ വളപ്പില്‍ നിന്നാണ് തസ്‌കരന്‍ ബൈക്കുമായി കടന്നത്. കോമ്പൗണ്ടിൽ പാർക്ക് ചെയ്ത ബൈക്കു മായി കടന്നുകളയുന്നതിനിടെ ഇടക്ക് വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് ബൈക്കിന് കേടുപാട് സംഭവിച്ചു. ഇത് വകവെക്കാതെ ബൈക്കുമായി മോഷ്ടാവായ യുവാവ് യാത്ര തുടര്‍ന്നു.

തകരാറിലായ ബൈക്കുമായി യാത്ര ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് യുവാവ് പൈ ങ്ങനയില്‍ നടുറോഡിൽ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. വിവരമറി ഞ്ഞത്തിയ കേബിള്‍ ടിവി ജീവനക്കാര്‍ പൈങ്ങണയിലെത്തി ബൈക്ക് എടുക്കുകയാ യിരുന്നു. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി.കാമറയില്‍ മോഷണവും കളളന്റെ ബൈക്കു യാത്രയുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

വെളുത്ത് മേലിഞ്ഞ ഇരുപത്തിയഞ്ചുവയസില്‍ താഴെ മാത്രം പ്രായമായ മോഷ്ടാവി ന്റെ കാമറാ ദൃശ്യങ്ങള്‍ മുണ്ടക്കയം പൊലീസിനു കൈമാറിയിട്ടുണ്ട്.മുണ്ടക്കയം പൊലീസ് അന്വഷണംആരംഭിച്ചു.

റ്റീം റിപ്പോർട്ടേഴ്സ് മുണ്ടക്കയം.