മുണ്ടക്കയം ടൗണിൽ വീട്ടിൽ മോഷണം 10 പവൻ സ്വർണവും 2700 രൂപയും കവർന്ന തായി പരാതി.സ്ക്കുൾ ഭാഗത്ത് തുലവഞ്ചേരിയിൽ രമ്യ മാത്രമാണ് വീട്ടിൽ ഉണ്ടായി രുന്നത്. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് സംഭവം.
ടൗണില്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം തുലവഞ്ചേരിയില്‍ ഗോപാ ലകൃഷ്ണന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ബു ധനാഴ്ച വീട്ടില്‍ മകള്‍ രമ്യ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി രണ്ടോടെ യാണ് സംഭവം. അടുക്കളയുടെ കതക് തള്ളിത്തുറക്കുന്നത് കേട്ട് രമ്യ  ഉണര്‍ ന്നെങ്കിലും രമ്യയുടെ മുറിയുടെ വാതില്‍ പുറത്തു നിന്നു പൂട്ടി നിലയിലാ യിരുന്നു.
മോഷ്ടാവ് എതിര്‍വശത്തെ മുറിയില്‍ കയറി മേശ കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. മോഷണത്തിനു ശേഷം താന്‍ കിടന്ന മുറിയുടെ ഓടാ ന്പല്‍ എടുത്ത കള്ളന്‍, രമ്യ ബഹളം വച്ചതിനെത്തുടര്‍ന്ന് ആളുകള്‍ ഓടി വന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പോലീസിന് മൊഴി നല്‍ കി