പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ നിന്നും മൂലേപ്ലാവ് മൃഗാശുപത്രിയിലേക്ക് പ്രവേ ശിക്കുന്ന റോഡ് ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ സുമേഷ് ആൻഡ്രൂസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, വാർഡ് അംഗം അനിരുദ്ധൻ നായർ, സീനിയർ വെറ്ററിനറി സർജ ൻ ഡോക്ടർ ഡെന്നിസ് തോമസ്, വികസന സമിതി അംഗങ്ങൾ, കർഷകപ്രതിനിധി കൾ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.