പാറത്തോട്  :കോട്ടയം ജില്ലാ പഞ്ചായത്ത്, മുണ്ടക്കയം ഡിവിഷനിലെ വിദ്യാർത്ഥികൾ ക്കായുള്ള പഠന – പരിശീലന പരിപാടിയുടെ ഭാഗമായി  നടത്തുന്ന ‘ കളരി – 2018 ” ചിത്രകലാ ക്യാംപിനു പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിൽ തുടക്കമായി. വിവി ധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർത്ഥികൾ  ക്യാമ്പിൽ  പങ്കെടുക്കു ന്നുണ്ട് . പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, ക്ലേ മോഡലിംഗ്‌ തുടങ്ങിയ വിവിധ മേഖലയിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയാണ്  ‘കളരി – 2018″
രാവിലെ  പത്തുമണിയ്ക്ക്  പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിൽ നടന്ന ചടങ്ങി ൽ കെ രാജേഷ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. വർണാഭമായ മൂന്നു ദിവസങ്ങൾ അദ്ദേഹം കുട്ടികൾക്ക് ആശംസിച്ചു. ഈ ക്യാമ്പിലേക്ക് മുന്നൂറിൽ അധികം കുട്ടികൾ അപേക്ഷിച്ചു വെങ്കിലും, സർക്കാർ നിർദേശപ്രകാരം 45 പേരെ മാത്രമേ തിരഞ്ഞെടുക്കു വാൻ സാധി ച്ചുള്ളൂ എന്ന് കെ രാജേഷ്  പറഞ്ഞു.പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി എ ഷുക്കൂർ, സുജിലൻ കെ പി, ശ്രീമതി റസീന കുഞ്ഞു മുഹമ്മദ്, ശ്രീമതി ബി സൈനം മുതലായവർ ആശംസകൾ അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത്, മുണ്ടക്കയം ഡിവിഷനിലെ വിദ്യാർത്ഥികൾക്കായുള്ള പഠന – പരിശീലന പരിപാടി -MOMENTUM-18  ന്റെ ഭാഗമായി , ഈ അവധിക്കാലത്ത് തെര ഞ്ഞെടുത്ത 150 വിദ്യാർത്ഥികൾക്ക് ചിത്രകലയിൽ വിദഗ്ദ പരിശീലനം  നൽകുന്നുണ്ട്. 3 കേന്ദ്രങ്ങളിലായി 45  പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ത്രിദിന ക്യാമ്പുകളാണ് സംഘടി പ്പിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തും, കേരള ലളിതകലാ അക്കാദമിയും സംയുക്ത മായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായുള്ള ആദ്യ  ക്യാമ്പാണ് ഏപ്രിൽ 27, 28, 29 തിയതികളിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ  സ്‌കൂളിൽ നടത്ത പ്പെടുന്നത് .  രണ്ടാമത്തെ ക്യാമ്പ് ഏപ്രിൽ 28 ,29,30 തിയതികളിൽ പൂഞ്ഞാർ തെക്കേ ക്കര പഞ്ചായത്ത് ഹാളിലാണ് നടക്കുന്നത്.  പ്രഗത്ഭരായ ചിത്രകലാ അദ്ധ്യാപകർ നേതൃ ത്വം നൽകുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ആവശ്യമായ എല്ലാ മെറ്റീരി യൽസും, ഭക്ഷണവുമെല്ലാം ക്രമീകരി ച്ചിട്ടുണ്ട്.