സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടിന്റെ  ആഭി മുഖ്യത്തിൽ കേരള ഫയർഫോഴ്സ് ഈരാറ്റുപേട്ട യൂണിറ്റും, സന്നദ്ധ പ്രവർത്തകരുടെ കൂ ട്ടായ്മയായ ടീം എമർജൻസി ഈരാറ്റുപേട്ടയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തന പ്രദ ർശനം ( മോക്ക് ഡ്രിൽ )ഈരാറ്റുപേട്ടയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉ ദ്ഘാടനം ചെയ്തു.  മുൻസിപ്പൽ ചെയ്യർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വ ഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, നദീർ മൗലവി, എ.എം.എ ഖാദർ, ഫ്യൂ ച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി  ജോസഫ്, കൗൺസിലർമാരായ ലീന ജെയിം സ്,  സുനിത ഇസ്മായിൽ, നൗഫിയ ഇസ്മായിൽ, ടീം എമർജൻസി രക്ഷധികാരി ടി എം റഷീദ്, ഫയർ ഫോഴ്സ്  ഓഫീസർ ജിനു സെബാസ്റ്റ്യൻ, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുജ എം ജി,പി എ ഇബ്രാഹിം കുട്ടി, നോബി ഡോമിനിക് തുടങ്ങിയ വർ പ്രസംഗിച്ചു.
വെള്ളപ്പൊക്കവും, മലവെള്ളപ്പാച്ചിലും അടക്കമുള്ള പ്രളയ ദുരിതങ്ങളിൽ എപ്രകാരം ജീവൻ രക്ഷാദൗത്യങ്ങൾ നിർവഹിക്കണം എന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ ഉൾ പ്പെടെ യുവജനങ്ങൾക്കും മറ്റ് പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. കേരള ഫയർ ആൻഡ് റസ്ക്യൂ ടീമിന്റെ മുങ്ങൽ വിദ ഗ്ധർ അടങ്ങിയ സ്കൂബ ടീമും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. അതോടൊപ്പം മികച്ച രക്ഷദൗത്യങ്ങൾ നടത്തി മാതൃകയായ സന്നദ്ധ സേവന സംഘടനയായ ടീം എമർജൻ സിയുടെ സന്നദ്ധ ഭടന്മാരും പ്രദർശനത്തിൽ രക്ഷാദൗത്യങ്ങളുടെ വിവിധ രീതികൾ  കാഴ്ചക്കാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മോക് ഡ്രിൽ കാണുന്നതിന് ഫ്യൂച്ചർ സ്റ്റാർസി ന്റെ നേതൃത്വത്തിലുള്ള സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെടെ  നൂറുകണക്കിനാളു കൾ സന്നിഹിതരായിരുന്നു. വെള്ളത്തിൽ മുങ്ങിത്താന്ന വ്യക്തിയെ ടീമംഗങ്ങൾ പ്ര ത്യേകം തയ്യാറാക്കിയിട്ടുള്ള ഡിങ്കി ബോട്ടിൽ എത്തി രക്ഷിച്ച് കരയ്ക്ക് എത്തിക്കുന്ന തും,  തുടർന്ന് അവിടെവച്ച് തന്നെ നൽകിയ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ആംബുല ൻസിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതും,  വെള്ളത്താൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ടു പോകുന്നവരെ രക്ഷപ്പെടുത്തുന്ന റോപ്പ് വേ റെസ്ക്യൂവിങ്  ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികൾ കണ്ടു നിന്നവർക്ക് വേറിട്ട അനുഭവമായിരുന്നു.