കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് മടക്കി നൽകി ഓട്ടോ തൊഴിലാളി മാതൃ കയായി. പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂൾ പ്രധാന അധ്യാപിക കാഞ്ഞിരപ്പ ള്ളി കുന്നുംഭാഗത്ത് താമസിക്കുന്ന അൽഫോൻസ പാലത്തിങ്കലിന്റെ നഷ്ടപ്പെട്ട 15000 രൂപയും രേഖകളും അടങ്ങിയ പേഴ്സ് പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് ഇന്നലെ രാവിലെ നഷ്ടപെട്ടിരുന്നു.

ഈ വിവരം അറിയിക്കുന്നതിനായി പോലിസ് സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ പണം അടങ്ങിയ പഴ്സ് ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവർ തൗഫീക്കും പേഴ്സുമായിയെത്തിയിരു ന്നു. കോയിപ്പള്ളിയിൽനിന്നും ടൗണിലേക്ക് ഓട്ടം വരുന്ന വഴിയാണ് ഓട്ടോ ഡ്രൈവർ തൗഫീഖിന് പണം അടങ്ങിയ പേഴ്സ് കിട്ടിയത് ഉടൻ തന്നെ സ്റ്റേഷനിൽ ഏൽപിക്കുകയാ യിരുന്നു. അപ്പോൾ തന്നെ തൗഫിക്കിന്റെ സാന്നിദ്ധ്യത്തിൽ പേഴ്സ് ഉടമക്ക് കൈമാറി.