മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ എം മാണി അന്തരിച്ച വാര്‍ത്ത തെറ്റായി കൊടുത്ത്  അബദ്ധം പിണഞ്ഞ്  ഹിന്ദി പത്രം. കെ എം മാണി അന്തരിച്ച വാര്‍ ത്തയില്‍ അദ്ദേഹത്തിന് പകരം കേരളത്തിലെ വൈദ്യുതി മന്ത്രിയായ എം എം മണിയുടെ ചിത്രമാണ് നല്‍കിയത്.

കേരളാ കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് കെ എം മാണി അന്തരിച്ചു എന്ന വാര്‍ത്ത യ്ക്ക് ഒപ്പമാണ് എം എം മണിയുടെ ചിത്രം  നല്‍കിയത്. ഇതിന്‍റെ ചിത്രങ്ങളാണ് സോ ഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കെ എം മാണി അന്തരിച്ചത് . നിരവധിപ്പേരാണ് പ്രിയ നേതാവിനെ ഒരു നോക്കു കാണാനായി പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ എത്തിച്ചേര്‍ ന്നത്.  ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.ലക്നൗ ടൈംസിന്റ കഴിഞ്ഞ ദിവസത്തെ എഡിഷനിലാണ് തെറ്റായ ഈ വാർത്ത കടന്നു വന്നത്.

വാൽകഷ്ണം:എം.എം മണിക്ക് ഹിന്ദിയും അവർക്ക് മലയാളവും അറിയാത്തതിനാൽ രക്ഷപ്പെട്ടു എന്നാണ് സംഭവത്തിന്റെ പിന്നിലെ വാൽകഷ്ണം..ഇല്ലങ്കിൽ ആശാന്റെ വായിൽ നിന്ന് അവൻമാരു വല്ലതും കേട്ടേനെ….😁