എരുമേലി : അലറി പാഞ്ഞെത്തിയ മലവെള്ളത്തിന് മുൻപിൽ നിന്നും മൂന്നു ജീവനു കൾ രക്ഷിക്കുന്നതിനിടെ നഷ്ടമായ സ്വന്തം ജീവിത മാർഗം റോബിന് തിരികെ നൽ കി നാടിന്റെ സ്നേഹാദരം.
പമ്പാവാലി സ്വദേശി പുതിയത്ത് റോബിൻ തോമസിനാണ് പുതുവർഷത്തിൽ നാടി ന്റെ കരുതൽ പുതു വെളിച്ചം നൽകുന്നത്.2021 ഒക്ടോബറിൽ ഉണ്ടായ ഉരുൾപൊട്ട ലിലും മിന്നൽ പ്രളയത്തിലുമാണ് റോബിന് തൻ്റെ ഏക വരുമാന മാർഗമായ ഓട്ടോറി ക്ഷ നഷ്ടപ്പെടുന്നത്. നിനച്ചിരിക്കാത്ത നേരത്ത് മിന്നൽ വേഗത്തിൽ എത്തിയ പ്രളയം മൂലം അപകടത്തിൽപെട്ടു പോയ അയൽവീട്ടിലെ മൂന്നു സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വന്തം ജീവൻ പണയപ്പെടുത്തി റോബിൻ രക്ഷപെടുത്തുകയായിരു ന്നു. തൊട്ടു പിന്നാലെ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പാഞ്ഞു വ ന്ന മലവെള്ളത്തിൽ ഒലിച്ചുപോയി. തലയ്ക്കു പരിക്കേറ്റ്  ശസ്ത്രക്രിയയ്ക്ക് വിധേയൻ ആകേണ്ടി വന്നതോടെ കഠിനമായ ജോലികൾ ചെയ്യുന്നതിൽ ഡോക്ടർമാരുടെ വില ക്കു കൂടി ആയതോടെ  പ്രതിസന്ധികൾ മുട്ടിവിളിച്ച റോബിൻ്റെയും കുടുംബത്തി ൻ്റെ യും ജീവിതത്തിലേക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ച് വന്നത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും കേരള കോൺഗ്രസ് (എം) എരുമേലി മണ്ഡലം കമ്മിറ്റി യുമാണ്.
പ്രളയ മേഖലയിൽ സന്ദർശനം നടത്തവെ റോബിന്റെ ദുരന്ത അനുഭവം ശ്രദ്ധയിൽ പ്പെട്ട പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നിർദ്ദേശ  പ്രകാരം,  പാ ർട്ടി അംഗങ്ങളുടെ ശ്രമ ഫലമായി പിരിച്ചെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ  ഓട്ടോ റിക്ഷ, കാരുണ്യ എന്ന പേര് നൽകി എംഎൽഎ തന്നെ റോബിനു കൈമാറിയപ്പോൾ നാട്ടുകാർക്കും സന്തോഷം. കേരള കോൺഗ്രസ് (എം) ഏയ്ഞ്ചൽവാലി വാർഡ് കമ്മി റ്റി പ്രസിഡന്റ്‌ ലിൻസ് വടക്കേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമ സ് കൊല്ലറാത്ത് മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) എരുമേലി മണ്ഡലം പ്രസിഡന്റ്‌ സഖറിയ ഡോമിനിക്ക്, തോമസ് വട്ടോടിയിൽ, കെ കെ ബേബി കണ്ടത്തിൽ, സിബി കൊറ്റനെല്ലൂർ ജോബി ചെമ്പകത്തുങ്കൽ, അഡ്വ.ജോബി നെല്ലോലിപോയ്കയിൽ, ജോബി കാലാപ്പറമ്പിൽ, ബിനു തത്തക്കാടൻ,  സോണി കാറ്റോട്ട്, മിഥിലാജ് പുത്തൻവീട്ടിൽ, അനസ് പ്ലാമൂട്ടിൽ, അജു മലയിൽ എന്നിവർ പ്രസംഗിച്ചു.