ജലസേചനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്കായി 87.6 ലക്ഷം അനുവ ദിച്ചതായി ഡോ.എന്‍.ജയരാജ് എം എല്‍ എ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ നശിച്ച ക രിമ്പുകയം ചെക്ക്ഡാമിന്റെ സംരക്ഷണ ഭിത്തിയുടെ പുനരുദ്ധാരണം 22.5 ലക്ഷം, മണി മല പഞ്ചായത്തിലെ അമ്പാട്ടുകുളത്തിന്റെ വശങ്ങളുടെ സംരക്ഷണം 31 ലക്ഷം, പനയ മ്പാല തോട്ടില്‍ തായിപ്രാല്‍ ഭാഗത്തെ സംരക്ഷണ ഭിത്തി നിര്‍മാണം 12 ലക്ഷം, കൊട്ടാര ത്തില്‍ പാടം സംരക്ഷണം 6 ലക്ഷം, മണിമല പഞ്ചായത്തിലെ രാമന്‍തോടിന്റെ സംരക്ഷ ണഭിത്തി നിര്‍മാണം 10 ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ ഊരുകൂട്ട സാംസ്‌കാരിക നിലയത്തിന് സമീപത്തെ കളരിക്കല്‍ തോടിന്റെ സംരക്ഷണഭിത്തി നിര്‍മാണം 6.1 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉ ടന്‍ തന്നെ പണികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം എല്‍ എ അറി യിച്ചു.