മുണ്ടക്കയം:സ്‌കൂളില്‍ നിന്നും വീട്ടിലേക്കുപോയ രണ്ടു വിദ്യാര്‍ത്ഥിനികളെ കാണ്‍മാനില്ലന്നു പരാതി.മുണ്ടക്കയം,മുരിക്കും വയല്‍ ഗവ.വി.എച്. എ സിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടു പെണ്‍കുട്ടികളാണ് വീട്ടിലെ ത്താതിരുന്നതായി പരാതി ഉയര്‍ന്നത്. ബുധനാഴ്ച ക്ലാസ് പി.ടി.എ യോഗ ത്തിന് രക്ഷകര്‍ത്താക്കളെത്തിയിരുന്നു.കുട്ടിയെ സംബന്ധിച്ചു രക്ഷകര്‍ത്താ ക്കളോട് അധ്യാപകര്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു.

തുടര്‍ന്നു കൂട്ടുകാരിയുമൊത്തു വീട്ടിലേക്കു തിരി്ചെങ്കിലും വീട്ടിലെത്തി യില്ലന്നാണ് പോലീസിനു ലഭിച്ച പരാതി.നാട്ടുകാരും സ്‌കൂള്‍ അധികൃതരും പോലീസും അന്വേഷണം തുടങ്ങി .രാത്രി എട്ടു മണിയോടെ മേലോരം കോ ണ്‍വെന്റില്‍ കുട്ടികള്‍ എത്തിയതായി കോണ്‍വെന്റ് അധിക്യതര്‍ മുണ്ടക്ക യം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ആശങ്കകള്‍ക്ക് വിരാ മമായി.