വിദേശത്ത് നിന്ന് ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ എത്തിയ വിദേശ വനിതയെ ആണ് കഴിഞ്ഞ ദിവസം പെരുവന്താനം പുല്ലുപാറയില്‍ വച്ച് പരസ്യമായി അപമാനി ച്ചത്. ഭര്‍ത്താവിനൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് വിദേശ വനിതയെ കടന്നുപിടിക്കുകയായിരുന്നു.

സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെ ഇവരുടെ പിന്‍ഭാഗത്താണ് കടന്നുപിടിച്ചത്.ഇവര്‍ ബഹളം വച്ചതോടെ മുന്‍പില്‍ യാത്ര ചെയ്തിരുന്ന ഭര്‍ത്താവ് ഇങ്ങോട്ടെക്കെത്തിയെങ്കി ലും യുവാവ് ബൈക്കില്‍ കടന്നു കളഞ്ഞു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പോലീസി ല്‍ വിവരം അറിയിച്ചുവെങ്കിലും പരാതി പറയാന്‍ നില്‍ക്കാതെ വിദേശ വനിതയും ഭര്‍ത്താവും യാത്ര തുടരുകയായിരുന്നു.