റോട്ടറി ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 2021ലെ റോട്ടറി പീസ് ഫെലോഷി പ്പിന് മുന്നു ടോമി കല്ലാനി അർഹയായി…
ലോകത്തിലെ 200ല്‍ പരം രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ , ജപ്പാന്‍ എന്നിവടങ്ങളിലെ പ്രമുഖ യൂണിവേഴ്‌സി റ്റികളില്‍ 2 വര്‍ഷത്തെ ഗവേഷണം നടത്താനുള്ള അവസരമാണ് റോട്ടറി ഫൗണ്ടേഷന്‍ ഈ ഫെലോഷിപ്പ് വഴി സാധ്യമാക്കുന്നത്.
സ്വീഡനിലെ ഉപ്‌സാലാ (UPPSALA) യൂണിവേഴ്സിറ്റിയാണ് മുന്നു ടോമി കല്ലാനി ഗവേഷ ണത്തിനായി തെരഞ്ഞെടുത്തത്.  കോട്ടയം ഗിരിദീപം, മരിയൻ സ്കൂളുകളിൽ നിന്നാ യി പത്ത്, പ്ലസ്ടു എന്നിവ പൂർത്തിയാക്കിയ മുന്നു ബംഗളുരു ക്രൈസ്റ്റ് സർവകലാശാല യിൽ നിന്നും ബിരുദവും നേടി. അമേരിക്കയിലെ വാഷിങ്ടണിലെ സ്കൂൾ ഓഫ് ഇൻ്റർ നാഷണൽ സർവീസിൽ നിന്നും ഇൻ്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരു ദവും നേടിയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെ യും ജെയ്നി കല്ലാനിയുടെയും മകളാണ്. സഹോദരൻ ജൊഹാൻ ടോമി കല്ലാനി.