എരുമേലി : ആയിരങ്ങള്‍ മരിച്ചു വീണപ്പോഴും ജയിലില്‍ പോയപ്പോഴും ബ്രിട്ടീഷുകാര്‍ കൊന്നു തള്ളിയപ്പോഴും ഇവരുടെ പാദസേവകരായിരുന്നവരാണ് ഇന്ന് നാട് ഭരിക്കുന്ന തെന്ന് മന്ത്രി എം.എം മണി. സ്വാതന്ത്ര സമരം നടക്കുമ്പോള്‍ ഒറ്റുകൊടുത്തവര്‍ ഭരണഘട നയും, മതനിരപേക്ഷതയും പിച്ചിച്ചീന്തി രാജ്യത്തെ ജനങ്ങളുടെ ഐക്യം തകര്‍ത്ത് മു ന്നോട്ട് പോയാല്‍ രാജ്യത്തിന്റെ ഭാവി ആപത്താണ്. കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ പ്രതികരിക്കാത്തവര്‍ മനുഷ്യരല്ല. ജനങ്ങളെയും അവരുടെ പൗരത്വത്തെയും നാടിന്റെ ഭാവിയെയും ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അഭിപ്രായമില്ലാ തെ വന്നാല്‍ അത് വലിയ ദുരന്തമാകും.
മുസ്ലീം സമുദായത്തെ മാത്രമല്ല എല്ലാ വിഭാഗത്തെയും ബാധിക്കുന്നതും നാടിന്റെ നിലനി ല്‍പ്പിനെ തന്നെ ബാധിക്കുന്നതാമയ കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതികരിക്കു ക തന്നെ വേണം. നാട്ടുരാജാക്കന്‍മാരുടെ ഐക്യമില്ലായ്മയാണ് ഇന്ത്യയെ ബ്രിട്ടീഷ് ഭര ണത്തിലെത്തിച്ചതെന്ന ചരിത്രം മറക്കരുത്. അവകാശത്തിന് ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ അത് നമ്മുടെ ജനതയോടും തലമുറകളോടും ചെയ്യുന്ന ദ്രോഹമാണ്. എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയം നാട്ടിലെ ജനങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്നും മന്ത്രി എം.എം മണി പറഞ്ഞു. ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം എരുമേലി യിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം