നിര്‍മാണം നിലച്ച കാഞ്ഞിരപ്പള്ളി മിനി ബൈപാസ് കാടുകയറി മൂടിയ നിലയില്‍. ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെയെങ്കിലും പരിഹാരമാകേണ്ട മിനി ബൈപാസ് പദ്ധതിയും നിര്‍മാണവുമാണു പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. 2011 ല്‍ പദ്ധതി തയാറാക്കി 2012 ല്‍ ചിറ്റാര്‍പുഴയുടെ ഒരു വശവും പുഴയോടു ചേര്‍ന്നുള്ള പു റമ്പോക്കും കെട്ടിയെടുത്താണ് മിനി ബൈപാസിന്റെ നിര്‍മാണം ആരംഭിച്ചത്. സംര ക്ഷണഭിത്തി കെട്ടിയെടുത്ത് നിര്‍മിച്ച വഴിയാണ് ഇപ്പോള്‍ കാടുകയറിയിരിക്കുന്നത്.

പൂര്‍ണമായ രൂപരേഖ ഇല്ലാതെ നിര്‍മാണം ആരംഭിച്ചതാണ് പദ്ധതി പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം. ലോകബാങ്കിന്റെയും ധനകാര്യ കമ്മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണു പണികള്‍ ആരംഭിച്ചത്. 1.20 കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാര്‍പുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണു ചെയ്തത്. പേട്ടക്കവലയില്‍ നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയോരത്തു കൂടി ടൗണ്‍ ഹാളിനു സമീപത്ത് കുരിശുങ്കല്‍ ജംഗ്ഷനില്‍ മണിമല റോഡിലെത്തുന്നതാണു പദ്ധതി. എന്നാല്‍, നടുഭാഗത്തു നിന്ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇരുവശങ്ങളിലും എത്തിപ്പെടാതെ പാതിവഴിയില്‍ നിലച്ചു കിടക്കുകയാണ്. ബൈപാസിന്റെ നിര്‍മാണം ആരംഭിച്ച് ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയും നിയമക്കുരുക്കുകള്‍ ഏറെയാണ്.

വര്‍ഷങ്ങളായി കാത്തിരിക്കുന്ന പദ്ധതികളാണു കാഞ്ഞിരപ്പള്ളിയിലെ മെയിന്‍ ബൈ പാസും മിനി ബൈപാസുമെന്നും എന്നാല്‍, ഇതുവരെ പ്രതീക്ഷകളുയര്‍ത്തും വിധം ഒ രു നടപടികളും ഇരു ബൈപാസുകള്‍ക്കും ഉണ്ടായിട്ടില്ലെന്നും കാഞ്ഞിരപ്പള്ളിക്കാര്‍ പറയുന്നു. ദിനംപ്രതി കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹച ര്യത്തില്‍ മിനി ബൈപാസിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്ത മായിരിക്കുകയാണ്.