2020ലെങ്കിലും കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി മിനി ബൈപ്പാ സ് എങ്കിലും യാഥാർത്ഥ്യമാകുമോയെന്നാണ് ജനങ്ങളുടെ ചോദ്യം…

പട്ടണത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കി ചെറിയ വാഹനങ്ങള്‍ കടന്ന് പോകുന്നതിനായി ആരംഭിച്ച മിനി ബൈപാസ് നിര്‍മാണം എങ്ങുമെത്തി യില്ല. യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് 2011 -ല്‍ പദ്ധതി തയ്യാറാക്കി 2012-ലാണ് മിനി ബൈപാസ് നിര്‍മാണം ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി 1.20 കോടി രൂപ നിര്‍മാണത്തിനായി ചെലവാക്കി. പേട്ടക്കവലയില്‍ നിന്ന് ആരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി ടൗണ്‍ ഹാള്‍ പരിസരത്ത് എത്തുന്ന താണ് പദ്ധതി.

മിനി ബൈപാസിനായി പ്രവേശിക്കുന്നയിടമായ പേട്ടക്കവലയിലും ചെന്നു കയറുന്ന ഭാഗമായ ടൗണ്‍ ഹാള്‍ പരിസരവും ഇതുവരെ തുറന്നിട്ടില്ല. ബൈ പാസ് കടന്നുപോകുന്നതിനായി ഒരു കിലോമീറ്ററോളം ചിറ്റാര്‍ പുഴയോരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. പേട്ടക്കവലയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് നീക്കേണ്ടതിനാല്‍ ബാക്കിഭാഗത്തെ പണി പൂര്‍ത്തിയാക്കിയ ശേ ഷം തുറക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ എല്‍.ഡി.എഫ്. ഭ രണസമിതി പഞ്ചായത്ത് ഭരണം ഏറ്റെടുത്തതോടെ അഴിമതിയാരോപിച്ച് നിര്‍മാണം നിര്‍ത്തി. പിന്നീട് 2016-ല്‍ ആന്റോ ആന്റണി എം.പി.യുടെ ഫണ്ടില്‍നിന്നുള്ള 10 ലക്ഷം രൂപയുടെ നിര്‍മാണം മാത്രമാണ് നടത്തിയത്.

ബൈപാസ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും കരാറുകാരന്‍ ഉദ്യോഗസ്ഥ രെ സ്വാധീനിച്ച് അനധികൃതമായി പണം തട്ടിയെടുത്തവെന്നും ആരോപിച്ച് വ്യക്തി വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷ ണത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പഞ്ചായത്തും സി.പി.എം. മു ന്‍ ഏരിയ സെക്രട്ടറി പി.എന്‍. പ്രഭാകരനും നല്‍കിയ പരാതിയിലെ  അ ന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടിയെടുക്കുകയെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.മിനി ബൈപാസ് യാഥാര്‍ത്ഥ്യമായാല്‍ ചെറുവാഹനങ്ങള്‍ പട്ടണത്തില്‍ കയറാതെ കുരിശുങ്കല്‍ ജങ്ഷനിലെത്താന്‍ കഴിയും. ഇതോടെ പേട്ടക്കവല മുതല്‍ കുരിശുങ്കല്‍ വരെയുള്ള കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.