അംഗൻവാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി  ഗ്രാമപഞ്ചാ യത്ത് എട്ടാം വാർഡിലെ കല്ലുങ്കൽ അംഗൻവാടിക്ക് ബ്ലോക്ക് പഞ്ചായത്ത് മൈക്ക് സെറ്റ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ ഷെമീറിന്റെ അധ്യക്ഷതയിൽ അംഗൻ വാടി വർക്കർ എം.കെ.ഷീജയ്ക്ക്  മൈക്ക് സെറ്റ് കൈമാറി പ്രസിഡന്റ് മറിയമ്മ ജോസ ഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ബി.ഡി.ഒ എൻ.രാജേഷ്, പ്ലാൻ കോർഡിനേറ്റർ മാരായ ടി.ഇ.സിയാദ്, കെ.ആർ.റെജിമോൻ എന്നിവർ പ്രസംഗിച്ചു.