കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ അംഗനവാടികള്‍ക്കുള്ള മൈക്ക് സെറ്റിന്‍റെ ആനക്കല്ല് ഡിവിഷന്‍തല വിതരണ ഉല്‍ഘാടനം പുല്‍ക്കുന്ന് അംഗന്‍വാടിയില്‍ നടന്നു. പുല്‍കുന്ന് അംഗന്‍വാടി മാനേജിംഗ് കമ്മറ്റിയംഗം പി.ജെ. എബ്രഹം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി മൈക്ക് സെറ്റുകളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  അംഗന്‍വാടി ടീച്ചര്‍ സതി വി.ഡി., ഹെല്‍പ്പര്‍ വിജയമ്മ പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു. വണ്ടന്‍പാറ, ആനക്കല്ല്, വളവുകയം, തമ്പലക്കാട് എന്നീ അംഗന്‍വാടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മൈക്ക് സെറ്റുകള്‍ വിതരണം ചെയ്തത് .