ബിരുദ ഫല പ്രഖ്യാപനത്തില്‍ ചരിത്ര നേട്ടവുമായി എംജി സര്‍വകലാശാല. ഏപ്രില്‍ 24 ന് ആരംഭിച്ച മൂല്യ നിര്‍ണ്ണയം മേയ് 12നുള്ളില്‍ പൂര്‍ത്തീകരിച്ച് 14ാം തീയതിയോടെ ടാബുലേഷന്‍ ജോലികളും പൂര്‍ത്തീകരിച്ച് വളരെ വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താ നായതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ദിവസം നേരത്തെയാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തിയതെന്നും വൈസ് ചാന്‍സി ലര്‍ പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ തന്നെ ഏറെ അഭിമാനകരമായ നേട്ട മാണ് എംജി സര്‍വകലാശാല കൈവരിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റിയന്‍ അറിയിച്ചു. സിബിസിഎസ്എസ് ബിഎ, ബിഎസ്്‌സി, ബികോം ആറാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം കഴിഞ്ഞ വര്‍ത്തേക്കാള്‍ 14 ദിവസം നേരത്തേ പ്രഖ്യാപിക്കാനായി. ഭരണതലത്തിലും അധ്യാപകരുടെയും ജീവനക്കാരുടെയും ഭാഗത്തി നിന്നുമുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും ഏകോപനവുമാണ് ഈ ചരിത്ര നേട്ടത്തിന് കാരണമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

2018 മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ അവസാനിച്ച ഉടന്‍ തന്നെ സര്‍വകലാശാല നേരിട്ട് ഉത്തരക്കടലാസുകള്‍ ശേഖരിക്കുകയും പ്രോസസിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്കതു. വിവിധ കോഴ്‌സുകളിലായി രജിസ്റ്റര്‍ ചെയ്ത 44000ല്‍ അധികം വിദ്യാര്‍ ത്ഥികളുടെ 1,90,000ഉത്തരക്കടലാസുകളാണ് 8 മേഖലാ ക്യാമ്പുകളിലായി മൂല്യ നിര്‍ണ്ണ യം നടത്തിയത്. ഓരോ മേഖലയിലെയും മൂല്യനിര്‍ണ്ണയം ഓരോ സിന്‍ഡിക്കേറ്റ് അംഗ ത്തിന്റെ ചുമതലയിലാണ് നടന്നത്. ഓരോ ദിവസത്തെയും മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്കുകള്‍ അതത് ദിവസം സര്‍വകലാശാലയില്‍ രേഖപ്പെടുത്തി.

പരീക്ഷാ ഭവനിലെ പ്രത്യേക ഡേറ്റാ സെന്ററില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്നത് പ്രോ വൈസ് ചാന്‍സിലര്‍ നേരിട്ട് വിലയിരുത്തി. ഏപ്രില്‍ 24ന് ആരംഭിച്ച മൂല്യ നിര്‍ണ്ണയം മേയ് 12ന് പൂര്‍ത്തീകരിച്ചു. മേയ് 14ന് ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയാക്കി ഇന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നുവെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യനൊപ്പം പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ സാബു തോമസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍ പ്രഗാഷ്, ഡോ. കെ ഷറഫുദീന്‍, പ്രൊഫ ടോമിച്ചന്‍ ജോസഫ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പ്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.