സിപിഐ എമ്മിനേയും ബഹുജന സംഘടനകളേയും എതിർക്കുവാൻ ഒരു കൂട്ടർ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് സിപിഐഎംൻ്റെ മുതിർന്ന നേതാവ് കെ.ജെ തോമസ്.

സിപിഐഎംൻ്റേയും തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു)വിൻറ്റേയും നേതാ വായിരുന്ന എം.ജി രാമചന്ദ്രൻ്റെ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു കെ ജെ തോമസ്. സിപിഐഎമ്മിന്റെയും ബഹുജന സംഘടനക ളുടേയും ജനകീയ പ്രവർത്തനങ്ങളുടെ ഫലമാണ് എൽഡിഎഫ് സർക്കാരിൻ്റെ രണ്ടാം വരവിന് കാരണം. യുഡിഎഫ്നും ബിജെപിക്കും ഇത് സഹിക്കുന്നില്ല. ഇതാണ് എതിർ പ്പിന് കാരണമായതെന്നും കെ ജെ തോമസ് പറഞ്ഞു.
ഹൈറേഞ്ച് എസ് സ്റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (എച്ച് ഇ ഇ എ ) സംഘടിപ്പി ച്ച അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി കെ രാജേഷ് അധ്യക്ഷ നായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കെ എൻ സോമരാജൻ, പി എസ് സുരേന്ദ്രൻ, എം ജി രാജു, പി കെ ബാലൻ എന്നിവർ സംസാരിച്ചു.