കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്ക്സ് കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലാ ശാല ഇൻറർ കോളേജിൽ വടംവലി മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് ചാമ്പ്യ ൻമാരായി മുരിക്കാശ്ശേരിപാവനാത്മ കോളേജ് രണ്ടാം സ്ഥാനവും സെൻറ് ഡൊമിനിസ് കോളേജ്  കാഞ്ഞിരപ്പള്ളി മൂന്നാം സ്‌ഥാനവും നിർമ്മല കോളേജ് മൂവാറ്റുപുഴ നാലാം സ്‌ഥാനവും നേടി ആവേശകരമായ മത്സരത്തിൽ ഇരുപതോളം കോളേജുകൾ  പങ്കെടുത്തു.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബു കുട്ടൻ നിർ വഹിച്ച.     സംസ്ഥാന ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി എൻ രാമനാഥൻ, കായിക വിഭാഗം  മേധാവി പ്രൊഫ. പ്രവീൺ തര്യൻ, പ്രൊഫ. പ്രതീഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
വിജയികൾക്കുള്ള സമ്മാന വിതരണം ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ തോംസൺ ജോസഫ്, ഡോ സീമോൻ തോമസ്, പ്രൊഫ. ബോബി കെ മാണി എന്നിവർ നിർവഹിച്ചു